ദക്ഷിണാഫ്രിക്കകെതിരെയുള്ള ഇന്ത്യന്‍ ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷികപ്പെട്ട പല താരങ്ങളും ഉണ്ടായിരുന്നില്ലാ. ഐപിഎല്ലില്‍ മികച്ച ഫോമില്‍ തുടരുന്ന രാഹുല്‍ ത്രിപാഠി, രാജസ്ഥാന്‍ റോയല്‍സിനെ പ്ലയോഫില്‍ എത്തിച്ച സഞ്ചു സാംസണ്‍ എന്നിവര്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്താനത് വന്‍ വിമര്‍ശനത്തിനു വഴി വച്ചിരുന്നു. 14 മത്സരങ്ങളില്‍ നിന്നും ത്രിപാഠി 413 റണ്‍സ് നേടിയപ്പോള്‍ സഞ്ചു സാംസണ്‍ 374 റണ്‍സ് നേടി.
ഫോമിലല്ലാത്ത റുതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍ എന്നിവരെ ഉള്‍പ്പെടുത്തിയതും വന്‍ വിവാദമായി. സഞ്ചുവിനെയും ത്രിപാഠിയും ടീമില്‍ വേണമെന്ന് ക്രിക്കറ്റ് കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്ല ട്വീറ്റ് ചെയ്തു. ”കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ ടീമിലുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. സഞ്ജു സാംസണും രാഹുല്‍ ത്രിപാഠിയും പകരമെത്തുമെന്ന് വിചാരിച്ചു. ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടില്‍ സഞ്ജു വേണമെന്നാണ് എന്റെ അഭിപ്രായം.” ഭോഗ്‌ലെ കുറിച്ചു.
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ അര്‍ഷദീപ് സിങ്ങ്, ഉമ്രാന്‍ മാലിക്ക് എന്നിവ ആദ്യമായി സ്ക്വാഡിലെത്തി. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികും ടീമില്‍ തിരിച്ചെത്തി.
Indian team for the T20 series vs SA:
KL Rahul (C), Ruturaj, Ishan, Hooda, Shreyas Iyer, Pant (VC & WK), Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Chahal, Kuldeep Yadav, Axar Patel, Bishnoi, Bhuvneshwar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik