5 മിനിറ്റിനിടെ 3 ഗോളുകള്‍. പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി.

എന്തുകൊണ്ടാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലോകത്തിലെ ഒന്നാം നമ്പർ ലീഗ് ആകുന്നത് എന്നതിന് ലോകം ഒരിക്കൽ കൂടി കാഴ്ചക്കാരായിരിക്കുന്നു. അവസാന നിമിഷം വരെ ലീഗ് കപ്പിനു വേണ്ടിയുള്ള ആവേശപ്പോരാട്ടത്തിൽ ആസ്റ്റൻ വില്ലക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നാലാമതും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.

രണ്ടുഗോളുകൾക്ക് പിന്നിൽ നിന്ന് മൂന്ന് ഗോളുകൾ തിരിച്ചടിച്ചച്ചായിരുന്നു പെപ്പും സംഘവും പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക്. അവസാനമത്സരത്തിൽ രണ്ടാംസ്ഥാനത്തുള്ള ലിവർപൂൾ വിജയിക്കുകയും മാഞ്ചസ്റ്റർ സിറ്റി സമനില നേടുകയും ചെയ്താൽ കിരീടം ലിവർപൂൾ സ്വന്തമാക്കുമായിരുന്നു

അങ്ങനെ ഒരു അവസ്ഥയിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ടീം പിന്നീട് ശക്തമായി തിരിച്ചു വന്ന് അഞ്ചുമിനിറ്റിന് ഇടയിലാണ് മൂന്നു ഗോൾ നേടിയത്. ലിവർപൂൾ വോൾവ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. മുഴുവൻ മത്സരങ്ങളും പൂർത്തിയായപ്പോൾ 38 മത്സരങ്ങളിൽ നിന്നും 93 പോയിൻ്റ് ആണ് മാഞ്ചസ്റ്റർ സിറ്റിക്ക്. രണ്ടാംസ്ഥാനത്തുള്ള ലിവർപൂളിന് 92 പോയിൻ്റും.

FB IMG 1653241311344

മാറ്റി കാഷ്, ഫിലിപെ കുട്ടീഞ്ഞോ എന്നിവരാണ് ആസ്റ്റണ്‍ വില്ലക്കായി ഗോള്‍ നേടിയിരുന്നത്. എന്നാല്‍ ഗുണ്ടോഗന്റെ ഇരട്ട ഗോള്‍ സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 76-ാം മിനിറ്റിലായിരുന്നു ഗുണ്ടോഗന്റെ ആദ്യ ഗോള്‍. 78-ാം മിനിറ്റില്‍ റോഡ്രി ഒപ്പമെത്തിച്ചു. 81-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി ഗുണ്ടോഗന്‍ സിറ്റിക്ക് കിരീടം സമ്മാനിച്ചു

282564931 169421882145226 7947271153256583464 n

ലോക ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച തിരിച്ചുവരവാണ് മാഞ്ചസ്റ്റർ സിറ്റി കാഴ്ചവച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ വെല്ലാൻ ലോകത്ത് മറ്റൊരു ലീഗും ഇല്ല എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്നത്തെ മത്സരങ്ങൾ. 75 മിനിറ്റ് വരെ രണ്ടുഗോളിന് പുറകിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നിരാശയോടെ കരഞ്ഞുകലങ്ങിയ ആരാധകരുടെ മുൻപിൽ ശക്തമായാണ് മാഞ്ചസ്റ്റർ സിറ്റി തിരിച്ചുവന്നത്.