വിക്കറ്റിനു പിന്നില്‍ മായാജാലവുമായി ജിതേഷ് ശര്‍മ്മ. മിന്നല്‍ സ്റ്റംപിങ്ങുമായി പഞ്ചാബ് കീപ്പര്‍

Jitesh sharma stumping

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അവസാന ലീഗ് പോരട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദും പഞ്ചാബ് കിംഗ്സും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരു ടീമും പ്ലേയോഫില്‍ നിന്നും പുറത്തായിരുന്നു. ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

തുടക്കത്തിലേ പ്രിയം ഗാര്‍ഗിനെ (4) നഷ്ടമായെങ്കിലും രാഹുല്‍ ത്രിപാഠി – അഭിഷേക് ശര്‍മ്മ എന്നിവര്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. എന്നാല്‍ ഹര്‍പ്രീത് ബ്രാര്‍ എറിഞ്ഞ സ്പെല്ലിലൂടെ 96 ന് 5 എന്ന നിലയിലേക്ക് ഹൈദരബാദ് വീണു. അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാഠി, ഏയ്ഡന്‍ മാര്‍ക്രം എന്നിവരുടെ വിക്കറ്റാണ് ബ്രാര്‍ സ്വന്തമാക്കിയത്.

സൗത്താഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കാന്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങാണ് ജിതേഷ് ശര്‍മ്മ നടത്തിയത്. 15ാം ഓവറിലെ നാലാം പന്തിലാണ് സൗത്താഫ്രിക്കന്‍ താരത്തിന്‍റെ വിക്കറ്റ് പോയത്. ഫ്ലിക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് മിസ്സായി. ക്രീസിനു വെളിയിലുണ്ടായിരുന്ന കാല് അകത്താക്കന്‍ ശ്രമം പൂര്‍ത്തിയാക്കും മുന്‍പേ ജിതേഷ് ശര്‍മ്മ സ്റ്റംപ് ചെയ്തു.

മത്സരത്തല്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് ഹൈദരബാദ് നേടിയത്. അവസാന നിമിഷങ്ങളില്‍ റൊമാരിയോ ഷെപ്പേര്‍ഡ് (26) വാഷിങ്ങ് ടണ്‍ സുന്ദര്‍ (25) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.
Scroll to Top