ഇന്ത്യക്കെതിരെയുള്ള ആദ്യ ഏകദിന പരമ്പരയില്‍ ഏഴു വിക്കറ്റിന്‍റെ വിജയമാണ് ന്യൂസിലന്‍റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 306 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ടോം ലതാമും – കെയിന്‍ വില്യംസണും ചേര്‍ന്ന് അനായാസം ആതിഥേയരെ വിജയത്തിലെത്തിച്ചു.
ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ യുവതാരങ്ങളായ ശ്രേയസ്സ് അയ്യരേയും സഞ്ചു സാംസണിനെയും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരമായ സാബ കരീം. പ്ലെയിംഗ് ഇലവനിൽ തങ്ങളുടെ സ്ഥാനം സംരക്ഷിക്കാനുള്ള അധിക സമ്മർദ്ദം രണ്ട് ബാറ്റർമാർക്കും ഉണ്ടായിരുന്നുവെന്ന് സാബ കരീം പറഞ്ഞു. യുവ താരങ്ങള്‍ക്ക് തങ്ങളുടെ സ്ഥാനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയില്ലാതെ കളിക്കാൻ സുരക്ഷിതത്വബോധം നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പറഞ്ഞു.
“സഞ്ജു സാംസണും ശ്രേയസ് അയ്യരും ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ നോക്കുകയാണ്, അതിനാലാണ് അവർക്ക് ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കാൻ കഴിയാത്തത്. ഇന്നത്തെ കളിക്കാർ അവരുടെ സ്ഥാനങ്ങളെ പറ്റി വളരെ അരക്ഷിതരാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു:
“അവർക്ക് ആ ആത്മവിശ്വാസം നൽകണം. അവർക്ക് ആ ഭയം ഇല്ലെങ്കിൽ അവരുടെ സമീപനത്തിൽ ഒരു വ്യത്യാസം കാണും. നിങ്ങളുടെ സ്ഥാനം സംരക്ഷിക്കാൻ നിങ്ങൾ കളിക്കുമ്പോൾ, നിങ്ങൾ കുറച്ച് കളിക്കുന്നതിനാൽ നിങ്ങളുടെ ടീമിനായി ഗെയിമുകൾ ജയിക്കാൻ നിങ്ങൾ ശ്രമിക്കുന്നില്ല. സ്വാർത്ഥ ക്രിക്കറ്റാണ് കളിക്കുന്നത്.” ഒരു ചര്‍ച്ചക്കിടെ മുന്‍ താരമായ സാബ കരീം പറഞ്ഞു.
മത്സരത്തില്‍ 76 പന്തില്‍ 80 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരാണ് ടോപ്പ് സ്കോറര്‍. സഞ്ചു സാംസണ്‍ 38 പന്തില്‍ 36 റണ്‍സ് നേടി പുറത്തായി.