സഞ്ജു തകർപ്പൻ ബാറ്റ്സ്മാൻ, കൂടുതൽ അവസരങ്ങൾ നൽകണമെന്ന് അശ്വിൻ.

ഇന്ന് നടന്ന ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. ലഭിച്ച അവസരം മികച്ച രീതിയിൽ മുതലാക്കാനും താരത്തിന് സാധിച്ചു. 38 പന്തിൽ നാല് ബൗണ്ടറികൾ അടക്കം 36 റൺസ് എടുത്താണ് താരം പുറത്തായത്. ഇപ്പോഴിതാ ഇന്ത്യൻ ടീമിൽ സഞ്ജുവിനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ അശ്വിൻ.

സഞ്ജു നന്നായി കളിക്കുന്നുണ്ടെന്നും മികച്ച ഫോമിൽ ആണെന്നും അശ്വിൻ പറഞ്ഞു. തന്റെ സ്വന്തം യുട്യൂബ് ചാനൽ പരമ്പരയായ എറൗണ്ട് ദി വേൾഡ് ഓഫ് ക്രിക്കറ്റ് എന്ന ഷോയിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. സഞ്ജു സാംസൺ എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്കു വേണ്ടി കളിക്കണമെന്നാണ് എന്റെ ആഗ്രഹം. അസാധ്യമായ മികവുള്ള താരം മികച്ച ഫോമിലുമാണ്. കളിച്ചില്ലെങ്കിലും സഞ്ജുവല്ലേ ട്രെൻഡിങ്ങിലെന്നും അശ്വിൻ ചോദിച്ചു.

മികച്ച ഫോമിൽ കളിക്കുന്ന സഞ്ജുവിന് എന്തുകൊണ്ട് ടീമിൽ സ്ഥാനം ലഭിക്കുന്നില്ല എന്ന ചോദ്യത്തിനും അശ്വിൻ മറുപടി നൽകി. അതിന് മറുപടിയായി അശ്വിൻ എടുത്ത് കാട്ടിയത് ഹർദിക് പാണ്ഡ്യയുടെ മറുപടിയായിരുന്നു.

images 2022 11 25T172534.927

ന്യൂസിലാൻഡിനെതിരായ ട്വൻ്റി ട്വൻ്റി പരമ്പരയിൽ സഞ്ജുവിന് അവസരം നൽകാത്തതിനെ പറ്റി വലിയ രീതിയിൽ ചോദ്യം ഉയർന്നിരുന്നു. അതിന് ഹർദിക് ധോണിയുടെ സ്റ്റൈലിൽ പറഞ്ഞ മറുപടി വളരെയധികം ഇഷ്ടപ്പെട്ടു എന്നാണ് സ്പിന്നർ അശ്വിൻ പറഞ്ഞത്. ആ മറുപടി തന്നെ വളരെയധികം ആകർഷിച്ചു എന്നും അശ്വിൻ തുറന്നു പറഞ്ഞു. ധോണിയും ഹർദിക്കും തമ്മിൽ നല്ല ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെ ശൈലി അല്ലെങ്കിലും ആണെങ്കിലും ഹർദിക് നൽകിയ മറുപടി തനിക്ക് ഇഷ്ടമായി എന്ന് അശ്വിൻ പറഞ്ഞു.

images 2022 11 25T172728.094

“എൻ്റെ റൂമിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. എൻ്റെ ടീമിലെ ഏത് കളിക്കാരനും എന്നോട് വന്നു സംസാരിക്കാം. അവരുടെ സംശയങ്ങൾക്ക് അവർ സംസാരിക്കുമ്പോൾ ഉചിതമായി ഞാൻ മറുപടി നൽകും. വളരെയധികം ഖേദകരമായ കാര്യമാണ് സഞ്ജു കളിച്ചില്ല എന്നത്. അവൻ്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. എൻ്റെ ടീമിൽ എല്ലാവരും സന്തോഷമായിരിക്കണം.”- ഇതായിരുന്നു ഹർദിക് പറഞ്ഞത്.