ഒരോവറില്‍ 34 റണ്‍സ്. അമ്പരപ്പിക്കും പ്രകടനവുമായി സിംബാബ്‌വെ താരം

ഹരാരെയിൽ നടന്ന സിംബാബ്‌വെ-ബംഗ്ലദേശ് മൂന്നാം ടി20യിൽ സിംബാബ്‌വെയുടെ റയൽ ബേള്‍ നസും അഹമ്മദിനെതിരെ ഒരോവറില്‍ 34 റണ്‍സ് നേടി. ഹരാരെയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 5 സിക്സും 1 ഫോറുമാണ് നേടിയത്. നസും അഹമ്മദ് എറിഞ്ഞ ഇന്നിംഗ്‌സിന്റെ 15-ാം ഓവറിൽ, ബേള്‍ തുടർച്ചയായി നാല് സിക്‌സറുകളും ഒരു ഫോറും ഒരു സിക്‌സും പറത്തിയാണ് 34 റൺസ് എടുത്തു.

ആദ്യ സിക്‌സ് ലോംഗ്-ഓണിൽ പോയപ്പോള്‍ അടുത്ത മൂന്നെണ്ണവും ലെഗ് സൈഡിൽ തകർത്തു. അടുത്ത പന്ത് ഇഞ്ചുകള്‍ വിത്യാസത്തിലാണ് ബൗണ്ടറിയായി മാറിയത്. ആറാം പന്തിലും സിക്സ് കണ്ടെത്തിയതോടെ ഓവറില്‍ 34 റണ്‍സ് പിറന്നു.

ടി20യിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് (36) നേടിയ റെക്കോഡ് യുവരാജ് സിങ്ങിന്‍റെയും കീറോൺ പൊള്ളാർഡിന്‍റേയും പേരിലാണ്. സ്റ്റുവർട്ട് ബ്രോഡിനെതിരെയും അഖില ധനഞ്ജയക്കെതിരെയുമാണ് ഇരുവരും അന്ന് ആറ് പന്തിലും ആറ് സിക്സടിച്ചത്.

FZJ70l9XwAABIL

2020ൽ ശിവം ദുബെയുടെ ഒരു ഓവറിൽ ടിം സെയ്‌ഫെർട്ടും റോസ് ടെയ്‌ലറും 34 റൺസെടുത്തു. ചൊവ്വാഴ്ച ഹരാരെയിൽ നടന്ന തന്റെ അവിശ്വസനീയമായ പ്രകടനവുമായി ബേള്‍ ഈ നേട്ടത്തിനൊപ്പമെത്തി. ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഒരു സിംബാബ്‌വെ ബാറ്ററുടെ സ്വന്തം റെക്കോർഡും താരം തകർത്തു. 2019 ൽ മിർപൂരിൽ നടന്ന ടി20യില്‍ ഷാക്കിബ് അൽ ഹസനെ ഒരു ഓവറിൽ 30 റൺസ് നേടിയിരുന്നു. അന്ന് ഷാക്കിബിന്റെ പന്തിൽ ബർൾ മൂന്ന് സിക്‌സും മൂന്ന് ഫോറും പറത്തി.

മത്സരത്തില്‍ റയാന്‍ ബേള്‍ അര്‍ദ്ധസെഞ്ചുറി നേടി. 28 പന്തില്‍ 2 ഫോറും 6 സിക്സുമായി 54 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിനെതിരെ 157 റണ്‍സ് വിജയലക്ഷ്യമാണ് സിംബാബ്‌വെ ഉയര്‍ത്തിയത്.

Previous articleദയവു ചെയ്ത് സൂര്യകുമാര്‍ യാദവിന്‍റെ കരിയര്‍ നശിപ്പിക്കരുത്. അപേക്ഷയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
Next articleഏഷ്യാ കപ്പ് മത്സരക്രമമായി. ക്ലാസിക്ക് പോരാട്ടം ആഗസ്റ്റ് 28 ന്