ഏഷ്യാ കപ്പ് മത്സരക്രമമായി. ക്ലാസിക്ക് പോരാട്ടം ആഗസ്റ്റ് 28 ന്

ആഗസ്റ്റ് 27 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും പരസ്പരം കൊമ്പുകോർക്കും. ഓഗസ്റ്റ് 28 ന് ദുബായിൽ നടക്കുന്ന എ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ടൂർണമെന്റിൽ ഒന്നിലധികം തവണ പരസ്പരം ഏറ്റുമുട്ടും. സൂപ്പർ 4 ഘട്ടത്തിൽ ഇരു ടീമും പരസ്പരം കളിക്കാൻ സാധ്യതയുണ്ട്, ഏഷ്യാ കപ്പിന്റെ ഫൈനലിലും ഇരുവരും ഏറ്റുമുട്ടിയാല്‍, ടൂര്‍ണമെന്‍റില്‍ മൂന്നു തവണ ക്ലാസിക്ക് പോരാട്ടം അരങ്ങേറും.

ആഗസ്ത് 27 മുതല്‍ സെപ്റ്റംബർ 11 വരെയാണ് ടൂര്‍ണമെന്‍റ് അരങ്ങേറുക. ദുബായിലും ഷാർജയിലുമാണ് വേദികള്‍ ഇന്ത്യ പാകിസ്ഥാനൊപ്പം ഗ്രൂപ്പ് എയിലാണ്, മൂന്നാം ടീം യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമായിരിക്കും. ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരാണ്. സൂപ്പർ 4 ഘട്ടത്തിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടാനുള്ള സാധ്യത ഏറെയാണ്.

Virat Kohli Rizwan Babar

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് യുഎഇ ഏഷ്യാ കപ്പിന് വേദിയാകുന്നത്. 2018 ൽ, ഏകദിന ഫോർമാറ്റിൽ കളിച്ച ടൂർണമെന്റ് സെപ്റ്റംബർ 15 മുതൽ 28 വരെ ദുബായിലും അബുദാബിയിലും നടന്നു. 2021 ൽ ദുബായിൽ നടന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിൽ 10 വിക്കറ്റിന്റെ തോൽവിക്ക് ശേഷം പ്രതികാരത്തിനായി ഒരുങ്ങുകയാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ

ASIA CUP 2022 GROUPS
GROUP A GROUP B
India, Pakistan, Qualifier Sri Lanka, Bangladesh, Afghanistan

Asia Cup 2022 Qualifying tournament teams – UAE, Kuwait, Singapore and Hong Kong

Asia Cup Schedule

 • August 27 – Sri Lanka vs Afghanistan Dubai
 • August 28 – India vs Pakistan Dubai
 • August 30 – Bangladesh vs Afghanistan Sharjah
 • August 31 – India vs Qualifier Dubai
 • September 1 – Sri Lanka vs Bangladesh Dubai
 • September 2 – Pakistan vs Qualifier Sharjah
 • September 3 – B1 vs B2 Sharjah
 • September 4 – A1 vs A2 Dubai
 • September 6 – A1 vs B1 Dubai
 • September 7 – A2 vs B2 Dubai
 • September 8 – A1 vs B2 Dubai
 • September 9 – B1 vs A2 Dubai
 • September 11 – Final Dubai