വീണ്ടും മഞ്ഞ ജേഴ്സിയിൽ ഋതു ഷോ. ഗൗതമിനെ ഓരോവറിൽ തൂക്കിയത് 3 സിക്സ്.

20230403 204154

ആദ്യ മത്സരത്തിലെ ആക്രമണം രണ്ടാം മത്സരത്തിലും ആവർത്തിച്ച് ഋതുരാജ് ഗൈക്കുവാഡ്. ചെന്നൈയുടെ ലക്നൗവിനെതിരായ രണ്ടാം മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഋതുരാജ് കാഴ്ചവച്ചത്. മത്സരത്തിൽ ടോസ് നേടിയ ലക്ക്നൗ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ചെന്നൈയിലെ പിച്ചിനെ സംബന്ധിച്ച് ആദ്യ സമയങ്ങളിൽ ഒരുപാട് ചർച്ചകൾ നടന്നിരുന്നു. എന്നാൽ എല്ലാത്തിനെയും മറികടന്നുകൊണ്ട് ഒരു മിന്നും തുടക്കമാണ് ഋതുരാജ് ഗൈക്കുവാഡ് ചെന്നൈയ്ക്ക് നൽകിയത്. മത്സരത്തിന്റെ രണ്ടാം ഓവറിലെ ആദ്യ ബോൾ മുതൽ ഋതുരാജ് ലക്നൗ ബോളർമാർക്ക് മേൽ നിറഞ്ഞാടുകയായിരുന്നു.

മത്സരത്തിന്റെ അഞ്ചാം ഓവറിൽ കൃഷ്ണപ്പാ ഗൗതം ബോളിംഗ് ക്രീസിൽ എത്തിയതോടെയാണ് ഗൈക്കുവാഡ് ഉഗ്രരൂപം പ്രാപിച്ചത്. ഓവറിൽ ഗൗതത്തിനെ മൂന്നുതവണ ഋതുരാജ് സിക്സർ പായിച്ചു. പവർപ്ലെയിലുടനീളം ഋതുരാജിന്റെ ഈ ആക്രമണം കണ്ട് ലക്നൗ ഞെട്ടുകയായിരുന്നു. മത്സരത്തിൽ 31 പന്തുകളിൽ 57 റൺസാണ് ഗൈക്കുവാഡ് നേടിയത്. ഇന്നിംഗ്സിൽ മൂന്ന് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു.

എന്തായാലും ചെന്നൈയ്ക്ക് മികച്ച ഒരു തുടക്കം നൽകിയ ശേഷമാണ് ഋതുരാജ് കൂടാരം കേറിയത്. ചെന്നൈയിലെ കാണികളെ അങ്ങേയറ്റം ആവേശത്തിലാഴ്ത്തിയ ഇന്നിംഗ്സ് ആയിരുന്നു ഗൈക്കുവാഡ് വീണ്ടും കാഴ്ചവച്ചത്. മത്സരത്തിൽ നിലവിൽ ശക്തമായ നിലയിൽ തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ്m കഴിഞ്ഞ സീസണിൽ നിന്ന് വിപരിതമായി ഗൈക്കുവാടിന്റെ ഈ സീസണിലെ മികവേറിയ സ്ട്രൈക്ക് റേറ്റ് ചെന്നൈയ്ക്ക് ഒരുപാട് ആശ്വാസം നൽകുന്നുണ്ട്.

Read Also -  എന്തുകൊണ്ട് സഞ്ജു ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ചോയ്സ് കീപ്പറാവണം? സ്പിന്നിനെതിരെയുള്ള റെക്കോർഡ് ഇങ്ങനെ..

1427 ദിവസങ്ങൾക്ക് ശേഷമാണ് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ ചെപ്പോകിൽ കളിക്കുന്നത്. അതിനാൽ തന്നെ വലിയ പ്രതീക്ഷകളാണ് ചെന്നൈ ആരാധകർ മത്സരത്തിന് വച്ചിരിക്കുന്നത്.എന്നിരുന്നാലും ചെന്നൈയുടെ ബോളിഗ് നിരയിലെ ദുർബലത ധോണിപ്പട ഏതുതരത്തിൽ മറികടക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടതാണ്.

Scroll to Top