പവർ ഷോയുമായി റസ്സൽ :പിറന്നത് 22 സിക്സ്

IMG 20210828 110139 scaled

ക്രിക്കറ്റ്‌ ആരാധകർ എല്ലാവരും വളരെ അധികം ഇഷ്ടപ്പെടുന്ന താരമാണ് വെസ്റ്റ് ഇൻഡീസ് സ്റ്റാർ ആൾറൗണ്ടർ റസ്സൽ. വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി മുൻപ് പല ലിമിറ്റഡ് ഓവർ മത്സരത്തിലും അമ്പരപ്പിച്ചിട്ടുള്ള റസ്സൽ ഒരിക്കൽ കൂടി ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ ഹരമായി മാറുകയാണ്. കരീബിയൻ പ്രീമിയർ ലീഗ് മത്സരത്തിലാണ് സംഹാരരൂപവുമായി റസ്സൽ കയ്യടികൾ നേടിയത്. വെറും 14 പന്തിൽ നിന്നും അതിവേഗം ഫിഫ്റ്റി അടിച്ച താരം കരീബിയൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി എന്നൊരു നേട്ടവും സ്വന്തമാക്കി.14 പന്തിൽ നിന്നും 6 സിക്സും ഒപ്പം 3 ഫോറും അടക്കമാണ് റസ്സൽ ഫിഫ്റ്റി അടിച്ചെടുത്തത്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതും താരം തന്നെയാണ്

അതേസമയം 22 സിക്സ് പിറന്ന വളരെ നിർണായക കളിയിൽ ആന്ദ്ര റസ്സലിന്റെ വെടിക്കെട്ടിന്റെ ബാറ്റിങ് മികവിൽ 120 റണ്‍സിന്റെ വിജയമാണ് ഇന്നലെ സെന്റ് ലൂസിയ കിംഗിനെതിരെ ടോസ് നഷ്ടമായ ജമൈക്ക തലൈവാസ് നേടിയത്.ടോസ് നഷ്ടമായി ബാറ്റിംഗിനെ ത്തിയ ജമൈക്ക തലൈവാസിനായി രസല്ലിന് പുറമേ വാൾട്ടൻ (47), ലൂയിസ് (48), ഹൈദർ അലി(45), നായകൻ റോവ്മാൻ പവൽ (38) എന്നിവരും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. എന്നാൽ പതിനെട്ടാം ഓവറിലെ ആദ്യ പന്തിൽ ബാറ്റിങ് ക്രീസിൽ എത്തിയ റസ്സൽ സിക്സ് പൂരമാണ് സൃഷ്ടിച്ചത്.പാകിസ്ഥാൻ താരം വക്കാബ് റിയാസ് 3 ഓവറിൽ 6 റൺസ് വഴങ്ങി നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി.

Read Also -  ഇത് പഴയ സഞ്ജുവല്ല, "2.0" വേർഷൻ. തിരിച്ചറിവുകൾ അവനെ സഹായിച്ചെന്ന് സിദ്ധു.

മറുപടി ബാറ്റിങ്ങിൽ വമ്പൻ സ്കോറിന് മറുപടിയായി ഒരിക്കൽ പോലും മികച്ച പ്രകടനം പുറത്തെടുക്കുവാൻ സെന്റ് ലൂസിയ കിംഗിസിന് കഴിഞ്ഞില്ല. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ക്രിക്കറ്റിൽ തിരികെ എത്തിയ ഫാഫ് ഡ്യൂപ്ലസ്സിസ് പക്ഷേ നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമാക്കി.മുൻ നിര അടക്കം അതിവേഗം വിക്കറ്റ് നഷ്ടമാക്കിയപ്പോൾ വെറും 17.3 ഓവറില്‍  135 റണ്‍സില്‍ അവരുടെ ബാറ്റിങ് നിര തകർന്നു നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പ്രിറ്റോറിയസാണ് ജമൈക്ക ടീമിനായി തിളങ്ങിയത്.

വരാനിരിക്കുന്ന ഐപിഎല്ലിൽ ബാക്കി എല്ലാ മത്സരം കൊൽക്കത്ത ടീമിനായി കളിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്ന റസ്സലിന്റെ ഫോമിൽ പ്രതീക്ഷിക്കുകയാണ് ഇയാൻ മോർഗനും സംഘവും. കൂടാതെ വരുന്ന ടി :20 ലോകകപ്പിൽ വിൻഡീസ് ടീമിന്റെ ആശ്രയവുമാണ് താരം

Scroll to Top