ഉമ്രാൻ മാലിക്കിനെ കടുത്ത രീതിയിൽ വിമർശിച്ചു മുൻ ഇന്ത്യൻ താരം ആർപി സിങ്ങ്. വേഗത കൊണ്ടുമാത്രം മികച്ച ബൗളർ ആകില്ലെന്നാണ് താരം പറഞ്ഞത്. ഐപിഎൽ ഈ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി 10 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്.
150ന് മുകളിൽ വേഗത്തിൽ പന്തെറിഞ്ഞ യുവതാരം എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇതുവരെ 10 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്സിനെതിരെ അഞ്ചു വിക്കറ്റ് നേടിയ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
എന്നാൽ കഴിഞ്ഞ മത്സരത്തിൽ വളരെ മോശം പ്രകടനമാണ് താരം പുറത്തെടുത്തത്.നാലോവറിൽ വിക്കറ്റുകൾ ഒന്നും ലഭിക്കാതെ 52 റൺസ് ആണ് താരം വിട്ടു നൽകിയത്. ഇപ്പോഴിതാ താരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആർ പി സിംഗ്.
” അവൻ ഒരു വലിയ നിലയിലേക്കുള്ള ഒരുക്കത്തിലാണ് എന്ന് നമ്മൾക്ക് കാണാൻ സാധിക്കും. എന്നാൽ അവൻ ഇതുവരെ ഒരുങ്ങിയിട്ടില്ല. അവൻ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. വേഗത ഒന്നുമല്ല. വേഗതയേറിയ പന്തുകൾ എറിയാൻ കഴിവുള്ള ഒരു ഫാസ്റ്റ് ബൗളർ ആണെങ്കിൽ അത് നല്ലതാണ്. പക്ഷേ അതിനോടൊപ്പം സ്കില്ലും, അത് കൊണ്ടുപോകാനുള്ള കഴിവുണ്ടാകണം.
ഒരു ബാറ്റ്സ്മാൻ എതിരെ എങ്ങനെയാണ് എവിടെയാണ് പന്ത് ചെയ്യേണ്ടത് എന്ന് എറിഞ്ഞിരിക്കണം. ഇതെല്ലാം ഒരുപാട് കളികളിൽ നിന്നുള്ള അനുഭവങ്ങൾ കൊണ്ടാണ് പഠിക്കുക. എന്തിനും രണ്ടോമൂന്നോ മത്സരങ്ങൾ കൊണ്ട് അത് ഉണ്ടാവുകയില്ല. ഒരുപാട് സമയമെടുക്കും.”- ആർ പി സിങ് പറഞ്ഞു.