സച്ചിനെ ഇരട്ട സെഞ്ച്വറി തികയ്ക്കാൻ അനുവദിക്കാമായിരുന്നു. കുപ്രസിദ്ധ ഡിക്ലറേഷനെക്കുറിച്ച് യുവരാജ് സിംഗ്.

images 24 1

ഇന്ത്യൻ ക്രിക്കറ്റിലെ സുപരിചിത മുഖം ആണ് യുവരാജ് സിംഗ്. ഒരു വെടിക്കെട്ട് ഇടംകൈയ്യൻ ബാറ്റ്സ്മാൻ. ഒരു ഓവറിൽ 6 സിക്സ് റെക്കോർഡും ഇദ്ദേഹത്തിൻ്റേ പേരിലുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഒരുകാലത്ത് ഇന്ത്യൻ ടീമിലെ അഭിവാജ്യഘടകം ആയിരുന്നു ഇദ്ദേഹം. ഇപ്പോഴിതാ ഇദ്ദേഹം നടത്തിയ ഒരു അഭിപ്രായമാണ് ശ്രദ്ധനേടുന്നത്. 2004 ഇൽ സംഭവിച്ച ടെസ്റ്റ് മാച്ച് ഡിക്ലറേഷൻ ആണ് വിഷയം.

മത്സരത്തിൽ വീരേന്ദർ സേവാഗ്, ഒരു ഇന്ത്യൻ താരം നേടുന്ന ആദ്യത്തെ ട്രിപ്പിൾ സെഞ്ച്വറി അടിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഫോമിലായിരുന്നു സച്ചിൻ തെണ്ടുൽക്കറും. എന്നാൽ ഇതിനിടയിൽ ടീം ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സച്ചിൻ സ്കോർ 194ഇൽ നിൽക്കേ ആയിരുന്നു ഇത്. ആ സമയം സച്ചിൻ ഒപ്പം ബാറ്റ് ചെയ്തിരുന്നത് യുവരാജ് സിങ് ആണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ. കളിക്കുന്നതിനിടയിൽ തങ്ങൾക്ക് ഡ്രസിങ് റൂമിൽ നിന്നും സന്ദേശം കിട്ടി. കളി വേഗത്തിലാക്കുക. ഉടൻ ഡിക്ലയർ ചെയ്യും.

images 25 1

ആദ്യത്തെ അർദ്ധശതകം തികച്ച ശേഷം യുവരാജ് ഔട്ടായി. തൊട്ടുപിന്നാലെ ദ്രാവിഡ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് ഒരു പക്ഷേ ആ 6 റണ്‍സ് അടുത്ത രണ്ട് ഓവറിൽ കിട്ടിയേക്കാം ആയിരുന്നു. ആ ടെസ്റ്റ് മത്സരത്തിൽ രണ്ട് ഓവർ വലിയ വ്യത്യാസം ഉണ്ടാകും എന്നത് എനിക്ക് തോന്നിയിരുന്നില്ല. അദ്ദേഹം 200 തികച്ച ശേഷം ഡിക്ലയർ ചെയ്യാമായിരുന്നു. യുവരാജ് സിംഗ് പറഞ്ഞത് ഇങ്ങനെ.

See also  IPL 2024 : രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. ഇന്ത്യന്‍ പേസര്‍ ഈ സീസണ്‍ കളിക്കില്ലാ.
images 27 1

ഈ വിഷയത്തിൽ പല ക്രിക്കറ്റ് പണ്ഡിതർക്കും പല അഭിപ്രായം ആണ് ഉള്ളത്. മുൻപ് ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ് ഇത്. ഇപ്പോൾ വീണ്ടും ഈ വിഷയത്തെ കുറിച്ചുള്ള അഭിപ്രായം കൂടുതൽ ചർച്ചകൾക്ക് വഴി വെക്കുകയാണ്. ഒരു അഭിമുഖത്തിലാണ് യുവരാജ് സിംഗ് ഇതിനെക്കുറിച്ച് തുറന്നു സംസാരിച്ചത്.

Scroll to Top