അവനെ ഇന്ത്യൻ ജഴ്സി വേഗത്തില്‍ അണിയിക്കണം. ആവശ്യം ഉന്നയിച് കെവിൻ പീറ്റേഴ്സൺ.

images 32 1

ഇംഗ്ലണ്ടിനെതിരായ അവസാനത്തെ റീ ഷെഡ്യൂൾഡ് ടെസ്റ്റിൽ, ഐപിഎൽ സീസണിൽ വേഗത കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തണം എന്ന് കെവിൻ പീറ്റേഴ്സൺ. ഉമ്രാന്‍ മാലിക്കിനെ ഇന്ത്യൻ ജേഴ്സി അണിയിക്കാനുള്ള അവസരം വേഗത്തിലാക്കണമെന്ന് പീറ്റേഴ്സൺ ആവശ്യപ്പെട്ടു.

ഞാനൊരു ഇന്ത്യന്‍ സെലക്‌ടറാണെങ്കില്‍ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീമില്‍ ഉമ്രാന്‍റെ പേരും ചേര്‍ക്കും. കൗണ്ടി ക്രിക്കറ്റില്‍ 70 മൈല്‍ വേഗത്തിലുള്ള പേസര്‍മാരെയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഇപ്പോള്‍ നേരിടുന്നത്. അതിനാല്‍ പെട്ടെന്ന് 90-95 മൈല്‍ വേഗത്തില്‍ പന്തെറിയുന്നൊരു പേസറെ നേരിടാന്‍ അവര്‍ തയ്യാറായിരിക്കില്ല.

images 28 3

ഉമ്രാനെ കളിപ്പിക്കാന്‍ ഏറെ കാത്തിരിക്കുന്നതില്‍ അര്‍ഥമില്ല. ടെസ്റ്റിലും വൈറ്റ് ബോള്‍ ടീമുകളിലും അദേഹം സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഇത്രയേറെ വേഗമുള്ള പേസര്‍മാരെ നേരിടാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്തുതന്നെ കാരണം.”- പീറ്റേഴ്സൺ പറഞ്ഞു.

images 30 2

ഈ സീസണിലെ വേഗതയാർന്ന ആദ്യത്തെ അഞ്ചു പന്തുകളും താരത്തിൻ്റെ പേരിലാണ്. എന്നാൽ കഴിഞ്ഞ മത്സരത്തിലെ താരത്തിൻ്റെ മോശം പ്രകടനത്തെ തുടർന്ന് കടുത്ത വിമർശനത്തിന് താരം ഇരയാവുകയാണ്. വിക്കറ്റൊന്നും ലഭിക്കാതെ നാലോവറിൽ 52 റൺസാണ് താരം നൽകിയത്. മുൻ ഇന്ത്യൻ താരങ്ങൾ അടക്കം പലരും താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
Scroll to Top