ധോണിയുടെ ആ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. തുറന്ന് പറഞ്ഞ് പതിരാഞ്ഞ.

pathirana vs mi

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 20 റൺസിന്റെ അത്യുഗ്രൻ വിജയമാണ് ചെന്നൈ ടീം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നായകൻ ഋതുരാജിന്റെയും ശിവം ദുബയുടെയും അർധ സെഞ്ച്വറിയുടെ ബലത്തിൽ 20 ഓവറുകളിൽ 206 റൺസ് സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിംഗിൽ മുംബൈക്ക് മികച്ച തുടക്കം ലഭിച്ചങ്കിലും മതിഷാ പതിരാനയുടെ വെടിക്കെട്ട് ബോളിങ്ങിന് മുൻപിൽ അടിപതറുന്നതാണ് കാണാൻ സാധിച്ചത്. പതിരാന മത്സരത്തിൽ 28 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും ഈ യുവതാരത്തെ തന്നെയായിരുന്നു. മത്സരത്തിലെ തന്റെ പ്രകടനത്തെപ്പറ്റി പതിരാന സംസാരിക്കുകയുണ്ടായി.

ബോൾ ചെയ്യുമ്പോൾ മഹേന്ദ്ര സിംഗ് ധോണി തനിക്ക് നൽകിയ ആത്മവിശ്വാസമാണ് ഈ പ്രകടനത്തിൽ വലിയ കാരണമായത് എന്ന് പതിരാന പറഞ്ഞു. “ഞങ്ങൾ പവർപ്ലെ ഓവറുകളിൽ ബോളിങ്‌ ചെയ്യുന്ന സമയത്ത് ഞാൻ അല്പം ആശങ്കയിലായിരുന്നു. എന്നാൽ ആ സമയത്ത് ധോണി ഭായി എന്റെ അടുത്തു വരികയും, ഞാൻ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത് അതുതന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. അതാണ് എനിക്ക് ഇന്ന് ആത്മവിശ്വാസം നൽകിയത്.”- പതിരാന പറയുന്നു.

“ഞാൻ എല്ലായിപ്പോഴും ഫലങ്ങളെ ഓർത്ത് വ്യാകുലപ്പെടുന്ന താരമല്ല. എത്ര മികച്ച പ്രകടനം നടത്താൻ സാധിക്കുമോ അത്ര മികച്ച പ്രകടനം നടത്തുക എന്നതാണ് എന്റെ ലക്ഷ്യം. എന്റെ തന്ത്രങ്ങൾ നന്നായി നിറവേറ്റാൻ സാധിച്ചാൽ എനിക്ക് പ്രതിഫലം ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ചില സമയങ്ങളിൽ ബാറ്റർമാർക്ക് അനുസരിച്ച് എന്റെ പ്ലാനുകളിലും മാറ്റം വരുത്തേണ്ടതായി വരാറുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചകൾക്കു മുൻപ് ഞാൻ പരിക്കുമൂലം അല്പം വിഷമിക്കുകയായിരുന്നു. എന്നാൽ ചെന്നൈയുടെ സപ്പോർട്ടിംഗ് സ്റ്റാഫ് അടക്കമുള്ളവർ എനിക്ക് വലിയ പിന്തുണ നൽകി. അതുതന്നെയാണ് എന്റെ ഫോമിന്റെ മറ്റൊരു പ്രധാന കാരണം.”- പതിരാന കൂട്ടിച്ചേർത്തു.

See also  സാള്‍ട്ടിന്‍റെ സൂപ്പര്‍ ഫിഫ്റ്റി. പിന്തുണയുമായി ക്യാപ്റ്റനും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം.

മത്സരത്തിൽ വളരെ നിർണായകമായ ബോളിംഗ് പ്രകടനം തന്നെയായിരുന്നു ഈ യുവതാരം കാഴ്ചവെച്ചത്. മുംബൈ ഇന്നിങ്സിന്റെ തുടക്കത്തിൽ ചെന്നൈ വിക്കറ്റുകൾ സ്വന്തമാക്കാൻ നന്നായി ബുദ്ധിമുട്ടി. ഈ സമയത്ത് പതിരാന ബോളിംഗ് ക്രീസിലെത്തുകയും തുടർച്ചയായി 2 വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു.

ആദ്യം മുംബൈയുടെ അപകടകാരിയായ ബാറ്റർ ഇഷാൻ കിഷനെയും പിന്നീട് സൂര്യകുമാർ യാദവിനെയും പുറത്താക്കിയാണ് പതിരാന വരവറിയിച്ചത്. പിന്നാലെ തിലക് വർമയുടെയും റോമാരിയോ ഷെപേർഡിന്റെയും വിക്കറ്റ് സ്വന്തമാക്കാനും പതിരാനയ്ക്ക് സാധിച്ചു.

Scroll to Top