ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലങ്കൻ പര്യടനം അവസാനിച്ചപ്പോൾ ക്രിക്കറ്റ് പ്രേമികൾ എല്ലാം ചർച്ചയാക്കി മാറ്റുന്നത് ഏകദിന, ടി :20 പരമ്പരകളിൽ ശ്രീലങ്കക്കായി മികച്ച പ്രകടനം കാഴ്ചവെച്ച ലെഗ് സ്പിന്നർ ഹസരംഗയെ കുറിച്ചാണ്.ശ്രീലങ്കൻ ടീമിലെ പുത്തൻ അത്ഭുതമായി മാറി കഴിഞ്ഞ താരം ടി :20 പരമ്പരയിൽ പുറത്തെടുത്ത മാജിക് സ്പിൻ ബൗളിംഗ് ആരാധകർക്കും ക്രിക്കറ്റ് പ്രേമികൾക്കും ഏറെ മനോഹര കാഴ്ചയായി. 3 ടി :20 മത്സരങ്ങളും ഈ പര്യടനത്തിൽ കളിച്ച ഹസരംഗ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് തന്റെ മികവ് തെളിയിച്ചത്. ഈ വർഷം തന്നെ വരാനിരിക്കുന്ന ടി :20 ലോകകപ്പ് മത്സരങ്ങളിൽ ലങ്കൻ ടീമിന്റെ ബൗളിംഗ് പ്രതീക്ഷകൾ എല്ലാം താരത്തിലാണ്.
എന്നാൽ താരത്തിനും ഒപ്പം ഐപിൽ ആരാധകർക്കും സന്തോഷ വാർത്തകൾ സമ്മാനിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സീസൺ ഐപിൽ കളിക്കുവാൻ ഹസരംഗ എത്തുമ്പോൾ ഏത് ടീമിനായി അദ്ദേഹം കളിക്കുമെന്നത് ശ്രദ്ധേയമാണ്.ഐപിൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ :ഒക്ടോബർ മാസത്തിൽ ആരംഭിക്കുവാനിരിക്കെ താരത്തിനെയും സ്വന്തമാക്കുവാൻ ടീമുകൾ എല്ലാം നടപടി ആരംഭിച്ച് കഴിഞ്ഞാതായാണ് സൂചനകൾ
അതേസമയം ഇപ്പോൾ ലഭിക്കുന്ന ചില റിപ്പോർട്ട് പ്രകാരം ഹസരംഗക്കായി ആദ്യം സമീപിച്ചിരിക്കുന്ന ഐപിൽ ടീം വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേർസ് ബാംഗ്ലൂരാണ്. ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപക്ക് പകരമായി ഹസരംഗയെ സ്‌ക്വാഡിലേക്ക് എത്തിക്കണമെന്നുള്ള അപേക്ഷ ബാംഗ്ലൂർ നൽകി കഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ഈ സീസൺ ഐപിഎല്ലിൽ നിന്നും പിന്മാറി നാട്ടിലേക്ക് മടങ്ങിയ സാംപക്ക് പകരം ഹസരംഗ എത്തുന്നത് സീസണിലെ മിന്നും പ്രകടനം തുടരുവാൻ ബാംഗ്ലൂരിന് ഏറെ സഹായകമാകുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.ടി :20 പരമ്പരയിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ താരം ഐസിസി ടി :20 ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നേടികഴിഞ്ഞു. കൂടാതെ താരം അന്താരാഷ്ട്ര ടി :20 ക്രിക്കറ്റ് കരിയറിൽ ഇതുവരെ 33 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്