ഇനി സഞ്ജു എങ്ങനെ ഇന്ത്യൻ ടീമിൽ വരും :രൂക്ഷ വിമർശനവുമായി മുൻ താരം

InShot 20210731 103536901 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനം ആരാധകർ എക്കാലവും ഓർത്തിരിക്കും എങ്കിലും ടി :20 പരമ്പരയിലെ 2-1ന്റെ തോൽവി വളരെ അധികം നിരാശയാണ് ക്രിക്കറ്റ്‌ പ്രേമികൾക്കും സമ്മാനിച്ചത്. ഏകദിന പരമ്പര ഇന്ത്യൻ ക്രിക്കറ്റ്‌ ടീം 2-1ന് കരസ്ഥമാക്കിയപ്പോൾ ശ്രീലങ്ക ടി :20 പരമ്പരയിലെ അവസാന രണ്ട് മത്സരവും ജയിച്ചാണ് ചരിത്ര പരമ്പര ജയത്തിലേക്ക് എത്തിയത്. എന്നാൽ രണ്ടാം ടി :20ക്ക് മുൻപായി സ്റ്റാർ ഓൾറൗണ്ടർ കൃനാൾ പാണ്ട്യക്ക് കോവിഡ് സ്ഥിതീകരിച്ചതും എട്ട് താരങ്ങൾ താരത്തിന്റെ ഒപ്പം സമ്പർക്ക പട്ടികയിൽ ഇടംപിടിച്ചതോടെ ടി :ട്വന്റി പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടതും ഇപ്പോൾ ടീം ഇന്ത്യയുടെ ആരാധകരിൽ ചർച്ചയായി മാറുകയാണ്.

എന്നാൽ ഏകദിന, ടി :20 പരമ്പരകളിൽ അവസരം ലഭിച്ചിട്ടും പാഴാക്കിയ ഇന്ത്യൻ താരങ്ങളിൽ പലരും ഇപ്പോൾ പല മുൻ ഇന്ത്യൻ താരങ്ങളിൽ നിന്ന് അടക്കം ഏറെ വിമർശനമാണ് കേൾക്കുന്നത്. പ്രമുഖ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജുവിനെതിരെ രൂക്ഷ ഭാഷയിളാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ്‌ നിരീക്ഷകനുമായ ആകാശ് ചോപ്ര തന്റെ അഭിപ്രായം വിശദമാക്കിയത്.ലങ്കക്ക് എതിരായ ടി :20 പരമ്പര സഞ്ജുവിന്റെ കരിയറിൽ തന്നെ വളരെ വലിയ ഒരു അവസരമായിരുന്നതായി പറഞ്ഞ ചോപ്ര ഇനിയും ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിന് അവസരം ലഭിക്കുമോയെന്നുള്ള ഒരു സംശയവും വ്യക്തമാക്കി. ഇത്തവണ സഞ്ജു സാംസൺ ടി :20 പരമ്പരയിലെ എല്ലാ മത്സരവും കളിച്ചെങ്കിലും 34 റൺസ് മാത്രമാണ് നേടുവാൻ കഴിഞ്ഞത്.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

“സഞ്ജു സാംസൺ വളരെ പ്രതിഭയുള്ള ഒരു ബാറ്റ്‌സ്മാനാണ്. നമുക്ക് എല്ലാം അക്കാര്യം അറിയാം.ബാറ്റിംഗിലെ അവന്റെ മികവും പല തവണ നമ്മൾ കണ്ടതാണ്. പക്ഷേ ശ്രീലങ്കൻ പര്യടനം അവന് സമ്മാനിച്ചത് മോശം ഓർമകൾ മാത്രമാണ്.തുടർച്ചയായി നാല് അവസരം അവന് പ്ലെയിങ് ഇലവനിൽ ലഭിച്ചല്ലോ. ഏകദിന അരങ്ങേറ്റത്തിൽ 46 റൺസ് നേടിയെങ്കിലും ടി :20 പരമ്പരയിൽ സഞ്ജു വളരെ ഏറെ മോശമാർന്ന പ്രകടനമാണ് പുറത്തെടുത്തത്. സഞ്ജു ഇക്കാര്യത്തിൽ ദുഃഖിക്കും. എന്തെന്നാൽ വലിയ ഒരു അവസരമാണ് അവൻ നഷ്ടമാക്കിയത് ” ആകാശ് ചോപ്ര വിമർശനം കടുപ്പിച്ചു.

Scroll to Top