അര്‍ദ്ധരാത്രിയില്‍ അമ്പരിപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. പ്രതിരോധതാരത്തെ ടീമിലെത്തിച്ചു

ഐസ്എല്‍ എട്ടാം സീസണിനു ഒരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്‍റെ പ്രതിരോധ ശക്തി കൂട്ടാന്‍ ബോസ്നിയയില്‍ നിന്നും ഇനസ് സിപോവിക്കിനെ ടീമിലെത്തിച്ചു. ഒരു വര്‍ഷത്തെ കരാറിലാണ് ചെന്നൈയില്‍ നിന്നും ഈ താരത്തെ സ്വന്തമാക്കിയത്.

198 സെന്‍റ്മീറ്റര്‍ നീളമുള്ള താരത്തിനു 30 വയസ്സാണുള്ളത്. കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ 18 മത്സരങ്ങളാണ് കളിച്ചത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടായാണ് ബോസ്നിയന്‍ താരത്തിന്‍റെ വരവ് ക്ലബ് അറിയിച്ചത്.

കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ച്ചവച്ച ബ്ലാസ്റ്റേഴ്സ് ഇത്തവണ അടിമുടി മാറ്റങ്ങളുമായാണ് വരുന്നത്. നേരത്തെ യുറുഗ്വായന്‍ താരം അഡ്രിയാന്‍ ലൂണയെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു.