ക്രിക്കറ്റ് പ്രേമിക്കളെ എല്ലാം വളരെ ഏറെ ഞെട്ടിച്ചാണ് ന്യൂസിലാൻഡ് ഇതിഹാസ താരം റോസ് ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് ബംഗ്ലാദേശ് എതിരായ രണ്ടാം ടെസ്റ്റ് മത്സരം കളിച്ചാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങിയത്. അവസാന ടെസ്റ്റ് മത്സരത്തിൽ ബാറ്റ് കൊണ്ട് തിളങ്ങാൻ സാധിച്ചില്ല എങ്കിലും ബൗളിങ്ങിൽ ഞെട്ടിച്ചിരിക്കുകയാണ് റോസ് ടെയ്ലർ. തന്റെ അവസാന ടെസ്റ്റിൽ താരം ഏറെ നാളുകൾക്ക് ശേഷം ടെസ്റ്റ് വിക്കറ്റ് കരസ്ഥമാക്കിയിരിക്കുകയാണ്.10 വർഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വീഴ്ത്തിയ താരം ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാം തന്നെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്നും സർപ്രൈസ് നൽകിയിരിക്കുകയാണ്.
ഓവലിൽ നടന്ന രണ്ടാംക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ, ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സിലെ പത്താമത്തെ വിക്കറ്റ് സ്വന്തമാക്കിയാണ് ടെയ്ലർ ഏകദേശം ഒരു പതിറ്റാണ്ടിനിപ്പുറം തന്റെ ആദ്യത്തെ വിക്കറ്റ് സ്വന്തമാക്കിയത്. കിവീസ് ടീം ബംഗ്ലാദേശിനെ ഇന്നിങ്സിനും 117 റൺസിനും തോൽപ്പിച്ചാണ് ടെസ്റ്റ് പരമ്പര 1-1 സമനിലയിലാക്കിയത്.
നേരത്തെ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ടീം ജയം നേടിയിരുന്നു.ബംഗ്ലാദേശ് ഇന്നിങ്സിലെ എൻപതാം ഓവറിൽ ബാറ്റ് ചെയ്യാനായി എത്തിയ ടെയ്ലർ മൂന്നാമത്തെ ബോളിൽ എബദറ്റ് ഹുസൈൻ വിക്കറ്റ് വീഴ്ത്തി നേട്ടം സ്വന്തമാക്കി. അവസാന ടെസ്റ്റ് മത്സരത്തിൽ വിക്കറ്റ് നേടി കരിയർ അവസാനിപ്പിച്ച മൂന്നാമത്തെ മാത്രം താരമാണ് റോസ് ടെയ്ലർ.മഗ്രാത്ത്, മുരളീധരൻ എന്നിവരാണ് മുൻപ് ഈ റെക്കോർഡ് കരസ്തമാക്കിയവർ.
അവസാന ടെസ്റ്റ് മത്സരത്തിനായി എത്തിയ ടെയ്ലർക്ക് ബംഗ്ലാദേശ് ടീം അംഗങ്ങൾ എല്ലാം ചേർന്ന് ഗാർഡ് ഓഫ് ഹോണർ നൽകി ആദരിച്ചിരുന്നു. താരം നാഷണൽ ഗാനം ആലപിക്കുമ്പോൾ കരഞ്ഞത് ക്രിക്കറ്റ് പ്രേമികളെ എല്ലാം ഞെട്ടിച്ചിരുന്നു. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ടെയ്ലർ മുൻപ് ആദ്യമായി വീഴ്ത്തിയത് ഇന്ത്യൻ താരമായ ഹർഭജൻ സിങിനെയാണ്.