വീണ്ടും ടോസ് ജയിച്ച് വിരാട് കോഹ്ലി : ഇത് ദ്രാവിഡ് ഭാഗ്യമോ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നതായ ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ടെസ്റ്റിൽ ആവേശ തുടക്കം. ടോസ് നേടിയ നായകൻ വിരാട് കോഹ്ലി ഒന്നാം ദിനം ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും മനോഹര ബാറ്റിംഗ് മികവിനാൽ സൗത്താഫ്രിക്കൻ ബൗളർമാർ എല്ലാം തിളങ്ങിയത് ടീം ഇന്ത്യക്ക്‌ തിരിച്ചടിയായി മാറി.ഓപ്പണർമാരായ രാഹുൽ (12 റൺസ്‌ ) മായങ്ക് അഗർവാൾ (15 റൺസ്‌ ) എന്നിവരെ തുടക്കത്തിൽ നഷ്ടമായി.

ശേഷം മൂന്നാം നമ്പറിൽ നായകനായ വിരാട് കോഹ്ലിക്ക് ഒപ്പം പൂജാരയും കൂടി എത്തിയതോടെ ഇന്ത്യൻ ക്യാമ്പിൽ ആശ്വാസമായി. ഇരുവരും 62 റൺസ്‌ കൂട്ടിചേർത്താണ് മടങ്ങിയത്.43 റൺസ്‌ അടിച്ചാണ്‌ പൂജാര മടങ്ങിയത് എങ്കിൽ ഒരിക്കൽ കൂടി രഹാനെ തനിക്ക് ലഭിച്ച അവസരം ഉപയോഗിക്കാതെ മടങ്ങി.

അതേസമയം ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ അടക്കം ഏറെ ചർച്ചയായി മാറുന്നത് ഇന്ത്യൻ ടീമിന്റെ ടോസ് ഭാഗ്യമാണ്. ടെസ്റ്റ്‌ പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ ടീമിനോപ്പം ടോസ് ഭാഗ്യം നിന്നപ്പോൾ അത് മറ്റൊരു റെക്കോർഡിനും കാരണമായി. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ക്യാപ്റ്റൻ റോളിൽ കോഹ്ലി ജയിക്കുന്ന മുപ്പത്തിയൊന്നാം ടോസ് ജയമാണ്.

ഇതോടെ ഇന്ത്യൻ ടെസ്റ്റ്‌ ക്യാപ്റ്റൻമാരിൽ ഏറ്റവും അധികം മത്സരങ്ങളിൽ ടോസ് ജയിക്കുന്നയാളായി കോഹ്ലി മാറി.29 തവണ ടോസ് ഭാഗ്യം ജയിച്ച മുഹമ്മദ് അസറുദീനാണ് ഈ ലിസ്റ്റിൽ രണ്ടാമത്. വിരാട് കോഹ്ലിയുടെ അഭാവത്തിൽ രണ്ടാം ടെസ്റ്റിൽ ടീം ഇന്ത്യയെ നയിച്ച രാഹുലിനും ടോസ് ജയിക്കാൻ സാധിച്ചിരുന്നു.

എന്നാൽ കോഹ്ലിയുടെ റെക്കോർഡിനും ഒപ്പം ശ്രദ്ധേയമായി മാറുന്നത് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് നിയമിതനായ ശേഷം ഇന്ത്യൻ ടീമിന് ഒരു ടോസ് പോലും നഷ്ടമായില്ല എന്നുള്ള വാസ്തവമാണ്. കിവീസിന് എതിരായ ടി :20 പരമ്പരയിൽ എല്ലാ കളികളിലും നായകൻ രോഹിത് ശർമ്മ ടോസ് ജയിച്ചപ്പോൾ ശേഷം നടന്ന ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തിൽ രഹാനെക്ക്‌ ഒപ്പവും രണ്ടാമത്തെ ടെസ്റ്റ്‌ മത്സരത്തിൽ കോഹ്ലിക്ക്‌ ഒപ്പവും ടോസ് ഭാഗ്യം നിന്നിരുന്നു. ഇതോടെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ഭാഗ്യമാണ് ഈ ടോസ് ജയമെന്ന് ആരാധകർ അടക്കം പറയുകയാണ്.