രാജസ്ഥാന്‍റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വിരമിച്ചു. ഇനി കോച്ചിങ്ങ് രംഗത്ത്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കാലത്ത് ഏറ്റവും ശക്തമായ ടീമായിരുന്നു സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ ടീം. മൂന്ന് ഫോർമാറ്റിലും മികച്ച ടീമുകളുമായി കളിക്കാൻ എത്തുന്ന സൗത്താഫ്രിക്കയെ ഏതൊരു എതിരാളികളും ഭയന്നിരുന്നു. എന്നാൽ സ്റ്റാർ താരങ്ങൾ വിരമിക്കലും കൂടാതെ ബോർഡും താരങ്ങളും തമ്മിൽ സംഭവിച്ച പ്രശ്നങ്ങളും സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ ടീമിനെ തകർച്ചയിലേക്ക് കൊണ്ട് എത്തിച്ചു. കൂടാതെ താരങ്ങൾ പലരും അവിചാരിതമായി വിരമിക്കുന്നതും സൗത്താഫ്രിക്കൻ ക്രിക്കറ്റിൽ ഇപ്പോൾ സജീവ കാഴ്ചയാണ്.

ഇന്ത്യക്ക് എതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിന് ശേഷം വിക്കറ്റ് കീപ്പർ ഡീകൊക്ക് തന്റെ ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നുള്ള സർപ്രൈസ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ടി :20, ഏകദിന ഫോർമാറ്റുകളിൽ കളി തുടരുമെന്നാണ് ഡീകോക്കിന്‍റെ നിലപാട്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ പ്രഖ്യാപനം നടത്തുകയാണിപ്പോൾ ആൾറൗണ്ടർ ക്രിസ് മോറിസ്.

12 വർഷത്തെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കരിയറിന് കൂടി അവസാനം കുറിച്ചാണ് ഇപ്പോൾ 34 വയസ്സുകാരനായ ക്രിസ് മോറിസ് പടിയിറങ്ങുന്നത്.താരം വൈകാതെ പരിശീലകന്റെ കുപ്പായം അണിയുമെന്നാണ് സൂചന. മോറിസ് വൈകാതെ സൗത്താഫ്രിക്കൻ ആഭ്യന്തര ടീമുകൾ കോച്ചായി എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.” എന്റെ ഈ ഒരു യാത്രക്ക് ഒപ്പം സഞ്ചരിച്ച എല്ലാവർക്കും നന്ദി “ഇൻസ്റ്റാഗ്രമിൽ വിരമിക്കൽ പോസ്റ്റിൽ താരം ഇപ്രകാരം കുറിച്ചു.2019ലെ ഏകദിന ലോകകപ്പിന് ശേഷം സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ ടീമിൽ കളിച്ചിട്ടില്ലാത്ത ക്രിസ് മോറിസ് 2021ലെ ഐപിൽ സീസണിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിൽ കളിച്ചിരുന്നു.

images 2022 01 11T134321.759

140 കിലോമീറ്ററിൽ അധികം സ്പീഡിൽ സ്ഥിരമായി എറിയുന്ന മോറിസ് മികച്ച ഒരു ലോവർ ഓർഡർ ബാറ്റ്‌സ്മാനുമാണ്.2012ൽ ടി :20 ക്രിക്കറ്റിൽ അരങ്ങേറിയ മോറിസ് 2013ൽ ഏകദിന ടീമിലും 2016ൽ ടെസ്റ്റ്‌ ടീമിലും അരങ്ങേറിയിരുന്നു.94 വിക്കറ്റുകൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ വീഴ്ത്തിയിട്ടുള്ളത്