ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിവീസിന് എതിരായ ടി :20 പരമ്പര ജയത്തോടെ അവസാനിപ്പിക്കാനായി കഴിഞ്ഞത് ടീം ഇന്ത്യക്കും നായകൻ രോഹിത് ശർമ്മക്കും അഭിമാന നിമിഷമായി മാറി. ഇന്ത്യൻ ടി :20 ടീമിന്റെ സ്ഥിര നായകനായി ലഭിച്ച സ്ഥാനം ഭംഗിയായി രോഹിത് ശര്‍മ്മ നിര്‍വഹിച്ചു.ഈ പരമ്പരയിൽ രണ്ട് ഫിഫ്റ്റികൾ അടക്കം 150ലധികം റൺസ് അടിച്ച താരം മാൻ ഓഫ് ദി സീരീസ് അവാർഡും കരസ്ഥമാക്കിയിരുന്നു. ഈ ടി :20 പരമ്പരയിലെ മൂന്ന് കളികളിലും ടോസ് ഭാഗ്യം ലഭിച്ച രോഹിത് താനൊരു ഭാഗ്യ നായകനാണെന്നും ഒരിക്കൽ കൂടി തെളിയിച്ചു.
എന്നാൽ ഇന്നലെ മത്സരത്തിന് ശേഷം തന്റെ ട്രേഡ് മാർക്ക് ഷോട്ടുകളിലൊന്നായ പുൾ ഷോട്ടിനെ കുറിച്ചും അഭിപ്രായം വിശദമാക്കിയ രോഹിത് താൻ എല്ലാം കോൺക്രീറ്റ് പിച്ചകളിൽ കളിച്ചാണ് വളർന്നതെന്നും താരം വ്യക്തമാക്കി പരമ്പരയിൽ 159 റൺസ് അടിച്ച താരം 10 സിക്സ് കിവീസ് ബൗളർമാർക്ക് എതിരെ അടിച്ചെടുത്ത്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 450 സിക്സ് നേട്ടവും രോഹിത് സ്വന്തമാക്കി. ഇന്നലത്തെ മത്സരത്തിൽ പേസർ ലോക്കി ഫെർഗൂസനെതിരെ രോഹിത് നേടിയ പുൾ ഷോട്ട് ഏറെ ശ്രദ്ധേയമായിരുന്നു.
“ഒരിക്കലും നിങ്ങൾ ഇപ്പോൾ കാണുന്ന പുൾ ഷോട്ട് കളിക്കാനുള്ള എന്റെ ഈ കഴിവ് എനിക്ക് സ്വഭാവികമായി വന്നത് എന്ന് ഞാൻ പറയില്ല. ഞാൻ ഇതിനായി ഏറെ കഷ്ടപെട്ടിട്ടുണ്ട്.ഞാൻ സിമന്റ് പിച്ചകളിലും കോൺക്രീറ്റ് പിച്ചകളിലും കളിച്ചാണ് വളർന്നത്.ഷോർട്ട് ബോളിൽ പുൾ ഷോട്ട് കളിക്കുക എന്നത് എന്റെ ഒരു കഴിവാണ്. അതിനാൽ തന്നെ റിസൾട്ട് നോക്കാതെ ഞാൻ കളിക്കാറുണ്ട്. ഒപ്പം ഞാൻ പുൾ ഷോട്ട് കളിച്ചു പല തവണ പുറത്തായിട്ടുണ്ട് “രോഹിത് പറഞ്ഞു.