ഫൈനലിന് മുൻപായി രോഹിത്തിന് കോഹ്ലിയുടെ പരിശീലന ക്ലാസ്സ്‌ :വൈറലായി വീഡിയോ

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ പലരും ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ. ഇരു ടീമുകളും കിരീടം ലക്ഷ്യമാക്കി നിർണായക ഫൈനലിൽ ഇറങ്ങുമ്പോൾ പോരാട്ടം തീപാറുമെന്നത് തീർച്ച. ഇന്നലെ ഫൈനലിന്റെ ആദ്യ ദിന മഴ രസംകൊല്ലി ആയി എത്തിയതോടെ ആദ്യ ദിവസത്തെ കളി ടോസ് പോലും ഇടാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നതും എല്ലാക്രിക്കറ്റ് പ്രേമികളെയും നിരാശരാക്കി. ഫൈനലിൽ ടോസ് ഒരു നിർണായക ഘടകമാക്കുവാൻ മഴയും കാരനമാകുമോയെന്ന സജീവ ചർച്ചയിലാണ് ഇന്ത്യൻ ആരാധകർ. ടോസ് ലഭിക്കുന്ന ടീം ആദ്യമേ തന്നെ ബൗളിംഗ് തിരഞ്ഞെടുക്കാനാനാണ് സാധ്യത. മഴ തകർത്ത് പെയ്യുന്ന സതാംപ്ടണിൽ ടോസ് നേടുന്ന ടീമിന് അതിവേഗം സ്വിങ്ങ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം ക്രിക്കറ്റ്‌ ലോകത്തും ഏറെ ഇന്ത്യൻ ആരാധകരിലും വളരെയേറെ സംസാരവിഷയമായി മാറുന്നത് ഇന്നലെ ഇന്ത്യൻ പരിശീലന സെക്ഷനിലെ ഒരു അപൂർവ്വ കാഴ്ചയാണ്. നായകനെന്ന റോളിൽ ഇന്ത്യൻ ടീമിലും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലും മികച്ച ട്രാക്ക് റെക്കോർഡുള്ള കോഹ്ലി ഇന്നലെ കോച്ചിംഗ് റോൾ ഏറ്റെടുത്ത കാഴ്ചയാണ് ആരാധകരെ ആവേശം കൊള്ളിച്ചത്. ഇന്ത്യൻ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മക്ക് ചില പരിശീലനം നൽകിയ കോഹ്ലിയുടെ ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപക ചർച്ചയായി മാറിയിരുന്നു.

ഇന്നലെ രോഹിത്തിനൊപ്പം ഏറെ സമയം പരിശീലനത്തിൽ ചിലവഴിച്ച കോഹ്ലി താരത്തിന് അനേകം പന്തുകൾ ഏറിഞ്ഞ് നൽകുകയും ചെയ്തു.വിരാട് കോഹ്ലി പന്തുകൾ എറിഞ്ഞ് കൊടുക്കന്നതിന് ഒപ്പം ഇരുവരും തമ്മിൽ നീണ്ട സംഭാഷണം കൂടി നടന്നു. പല കാര്യങ്ങളിലും ഇരുവരും പരസ്പരം അഭിപ്രായങ്ങൾ പങ്കിടുന്നത് വീഡിയോയിൽ കാണാം. കോഹ്ലിയുടെ ഉപദേശത്തിന് പിന്നാലെ ഇരുവരും ഓഫ്‌ സ്റ്റമ്പ് മാർക്കിൽ ശ്രദ്ധയൂന്നി ചില ഷോട്ട് പരിശീലിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ ചർച്ചകളിൽ വ്യാപകമായി ആരാധകർ വൈറലാക്കിയ വീഡിയോ മുൻ ഇന്ത്യൻ താരങ്ങളടക്കം വാനോളം പ്രശംസിക്കുവാനും കാരണമായി. കോഹ്ലി എന്നും സഹതാരങ്ങളോട് കാര്യങ്ങൾ ഷെയർ ആഗ്രഹിക്കുന്ന ഒരു വലിയ ക്രിക്കറ്റർ എന്നാണ് മുൻ ഇന്ത്യൻ താരം ലക്ഷ്‌മണിന്റെ അഭിപ്രായം.

ഫൈനലിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവൻ: രോഹിത് ശർമ,ശുഭ്മാൻ ഗിൽ,ചേതേശ്വർ പൂജാര,വിരാട് കോഹ്ലി,അജിങ്ക്യ രഹാനെ, റിഷാബ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ,ഇഷാന്ത് ശർമ,ജസ്‌പ്രീത് ബുറ, മുഹമ്മദ്‌ ഷമി