മുന്നില്‍ നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ നയിച്ചു ; സിക്സടി റെക്കോഡുമായി രോഹിത് ശര്‍മ്മ

Fb ruUKacAApaao 1

ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ടോസ് നേടിയ ശ്രീലങ്ക, ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ 3 ഓവറില്‍ തന്നെ ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. കെല്‍ രാഹുലിനെ (6) തീക്ഷണ മടക്കിയപ്പോള്‍ വീരാട് കോഹ്ലിയെ (0) മധുശങ്ക മടക്കി.

എത്ര വിക്കറ്റ് വീണാലും ആക്രമണം തുടരണം എന്ന പുതിയ ശൈലി തന്നെ രോഹിത് ശര്‍മ്മ തുടരുന്നു. ഫെര്‍ണാണ്ടോയെ സിക്സും ഫോറുമടിച്ച് രോഹിത് ശര്‍മ്മ തന്‍റെ നയം വ്യക്തമാക്കി. 32 പന്തില്‍ നിന്നും രോഹിത് ശര്‍മ്മ ഫിഫ്റ്റി തികച്ചു.

Fb vgrSaQAAu7Gs

ഹസരങ്കയെ രണ്ട് സിക്സും ഫോറുമടിച്ച് മറ്റൊരു സെഞ്ചുറി ആരാധകര്‍ക്ക് സ്വപ്നം കാണാന്‍ അവസരം നല്‍കിയെങ്കിലും കരുണരത്നയുടെ അടുത്ത ഓവറില്‍ പുറത്തായി. 41 പന്തില്‍ 5 ഫോറും 4 സിക്സുമായി 72 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചെടുത്തത്. സൂര്യകുമാര്‍ യാദവുമായി മൂന്നാം വിക്കറ്റില്‍ 58 പന്തില്‍ 97 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി.

മത്സരത്തില്‍ നിരവധി റെക്കോഡും രോഹിത് ശര്‍മ്മ സ്വന്തമാക്കി. ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരമെന്ന റെക്കോഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കി. 29 സിക്സ് നേടിയ താരം പാക്കിസ്ഥാന്‍റെ ഷാഹീദ് അഫ്രീദിയെയാണ് (26) മറികടന്നത്. 23 സിക്സുമായി സനത് ജയസൂര്യയാണ് മൂന്നാമത്.

See also  കൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.

ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റില്‍ 1000 റണ്‍സും രോഹിത് ശര്‍മ്മ തികച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ ടൂര്‍ണമെന്‍റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്നത്.

Scroll to Top