സൂപ്പർ ഡൈവിങ് ക്യാച്ച് : ക്യാപ്റ്റന്‍ രോഹിത് സ്പെഷ്യല്‍

വെസ്റ്റ് ഇൻഡീസ് എതിരായ ഒന്നാം ടി :20 മത്സരത്തിൽ വളരെ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ ടീം. ടോസ് നേടി ബൗളിംഗ് ആരംഭിച്ച ഇന്ത്യക്കായി പേസർമാരും സ്പിന്നർമാരും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ വെസ്റ്റ് ഇൻഡീസ് സ്കോർ 157 റൺസിൽ ഒതുങ്ങി. ഇന്ത്യക്കായി ഭുവി പുതിയ ബോളിൽ വിക്കെറ്റ് വീഴ്ത്തി മികച്ച തുടക്കം സമ്മാനിച്ചപ്പോൾ മിഡിൽ ഓവറിൽ ചാഹൽ :രവി ബിഷ്ണോയി സഖ്യം വെസ്റ്റ് ഇൻഡീസ് ടീമിനെ ഏറെ സമ്മർദ്ദത്തിലാക്കി. ഇന്ത്യക്കായി ഫീൽഡർമാർ പുറത്തെടുത്ത സൂപ്പർ ഫീൽഡിങ് മികവും ശ്രദ്ധേയമായി.

വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിലെ അവസാനത്തെ ബോളിൽ ഒഡിയൻ സ്മിത്തിനെ പുറത്താക്കാന്‍ മികച്ച ക്യാച്ചാണ് രോഹിത് ശര്‍മ്മ നേടിയത്‌. തന്‍റെ മോശം ഫിറ്റ്നസ് പേരിൽ പലപ്പോഴും കളിയാക്കുന്ന ഹേറ്റേഴ്‌സിനുള്ള മറുപടി കൂടിയായി ഈ ക്യാച്ച് മാറി. മുൻപോട്ട് ഫുൾ ലെങ്ത് ഡൈവിൽ ചാടിയ രോഹിത് ശർമ്മ ക്യാച്ച് കൈപിടിയിലൊതുക്കി. രോഹിത് ശര്‍മ്മയുടെ ക്യാച്ച് ഒരുവേള ഇന്ത്യൻ ക്യാമ്പിൽ ആവേശമായി മാറി.

നേരത്തെ വെസ്റ്റ് ഇൻഡീസ് ടീമിനായി നിക്കോളാസ്‌ പൂരൻ 43 ബോളിൽ 4 ഫോറും 5 സിക്സ് അടക്കം 61 റൺസ്‌ നേടിയപ്പോൾ അവസാന ഓവറുകളിൽ പൊള്ളാർഡ് വെടിക്കെട്ട് വിൻഡീസ് ടീം സ്കോർ 150 കടത്തി. ഇന്ത്യക്കായി ഹർഷൽ പട്ടേൽ, രവി ബിഷ്ണോയി എന്നിവർ രണ്ട് വിക്കെറ്റ് വീഴ്ത്തി. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരമാണ് രവി ബിഷ്ണോയി കളിച്ചത്