ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പിന് മുൻപായി ഇന്ത്യക്ക് മുൻപിൽ ഉള്ളത് വളരെ തിരക്കേറിയ സീസൺ ആണ്. ഈ മാസം ആരംഭിക്കുന്ന ഐപിഎല്ലും സെപ്റ്റംബറിൽ ആരംഭിക്കുന്ന ഏഷ്യാകപ്പും ഇന്ത്യൻ താരങ്ങൾക്ക് വലിയ രീതിയിലുള്ള ജോലിഭാരം ആയിരിക്കും നൽകുക. ഇപ്പോഴിതാ ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന താരങ്ങൾക്ക് വേണമെങ്കിൽ ഐപിഎൽ ഉപേക്ഷിക്കാം എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.
ഫ്രാഞ്ചൈസികളുടെ നിയന്ത്രണത്തിലാണ് ഇനി കളിക്കാർ എല്ലാം എന്നും അത്യന്തികമായി ഫ്രാഞ്ചൈസുകൾ ആണ് ഇത് തീരുമാനിക്കേണ്ടത് എന്നും രോഹിത് പറഞ്ഞു.”അതൊക്കെ ഇനി തീരുമാനിക്കേണ്ടത് ഫ്രാഞ്ചൈസികൾ ആണ്. ഇനി അവർക്ക് താരങ്ങൾ സ്വന്തമാണ്. ഞങ്ങൾ ചില നിർദ്ദേശങ്ങൾ ടീമുകൾക്ക് നൽകിയിട്ടുണ്ട്.
എങ്കിലും അത് തീരുമാനിക്കേണ്ടത് അതാത് ഫ്രാഞ്ചൈസികൾ ആണ്. അതിലും പ്രധാനമായി ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ടത് താരങ്ങളാണ്. അവർ എല്ലാവരും പ്രായപൂർത്തിയായവരാണ്. ഒന്നോ രണ്ടോ മത്സരങ്ങൾക്ക് താരങ്ങൾക്ക് ജോലിഭാരം കൂടുന്നു എന്ന് തോന്നിയാൽ വിശ്രമം എടുക്കാം. പക്ഷേ അത് സംഭവിക്കുമോ എന്നത് സംശയമാണ്.”-രോഹിത് ശർമ പറഞ്ഞു.
അതേസമയം പരിക്കേറ്റ പ്രസിദ് കൃഷ്ണക്ക് പകരം സന്ദീപ് ശർമയെ രാജസ്ഥാൻ ടീമിൽ എത്തിച്ചു. കഴിഞ്ഞ ലേലത്തിൽ അൺസോൾഡ് ആയ താരമായിരുന്നു സന്ദീപ് ശർമ. താരം രാജസ്ഥാൻ ക്യാമ്പിൽ എത്തിയതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. 26.33 ശരാശരിയിൽ 104 ഐപിഎൽ മത്സരങ്ങളിൽ നിന്നും 114 വിക്കറ്റുകളാണ് സന്ദീപ് നേടിയിട്ടുള്ളത്. ഇതിന് മുൻപ് പഞ്ചാബ് കിങ്സ്,സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് സന്ദീപ് ശർമ കളിച്ചിട്ടുള്ളത്. ഈ മാസം 31നാണ് ഐപിഎൽ തുടങ്ങുന്നത്.