ഐസിസി ടി20 ലോകകപ്പിനു ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനു ആശങ്കപ്പെടാനുള്ളത് ഹര്‍ദ്ദിക്ക് പാണ്ട്യ പന്തെറിയുമോ എന്നതാണ്. ടൂര്‍ണമെന്‍റിനു മുന്നോടിയായുള്ള പരിശീലന മത്സരത്തിലും ഹര്‍ദ്ദിക്ക് പാണ്ട്യ പന്തെറിഞ്ഞിരുന്നില്ലാ. ഇപ്പോഴിതാ ഹര്‍ദ്ദിക്ക് പാണ്ട്യ എന്ന് ബോളെറിയും എന്ന സൂചന നര്‍കുകയാണ് രോഹിത് ശര്‍മ്മ. ഓസ്ട്രേലിയക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിച്ചിരുന്നത്. ടോസ് വേളയിലാണ് ഹര്‍ദ്ദിക്കിനെ പറ്റി രോഹിത് ശര്‍മ്മ പറഞ്ഞത്.
കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഹര്‍ദ്ദിക്ക് പാണ്ട്യ പന്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. ആറാം ബൗളറുടെ അഭാവത്തെക്കുറിച്ച് ടോസിനു ശേഷം അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. ഹാര്‍ദിക് നന്നായി വരുന്നുണ്ട്. പക്ഷെ അവന്‍ ബൗള്‍ ചെയ്യുന്നത് തുടങ്ങാന്‍ കുറച്ചു സമയമെടുക്കും. ഹാര്‍ദിക് ബൗള്‍ ചെയ്യാന്‍ ആരംഭിച്ചിട്ടില്ല. എന്നാല്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അവന്‍ തയ്യാറായിരിക്കണം. ഞങ്ങളുടെ പ്രധാന ബൗളര്‍മാര്‍ കഴിവുറ്റവരാണ്. പക്ഷെ ആറാമത്തെ ബൗളിങ് ഓപ്ഷന്‍ ആവശ്യമാണെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.
ആവശ്യമെങ്കില്‍ കോഹ്ലിയും, താനും, സൂര്യകുമാര്‍ യാദവും പന്തെറിയും എന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ഓസ്ട്രേലിയക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ വീരാട് കോഹ്ലി 2 ഓവര്‍ എറിഞ്ഞിരുന്നു.
പുറത്ത് നടത്തിയ സര്‍ജറിയെ തുടര്‍ന്നാണ് ഹര്‍ദ്ദിക്ക് പാണ്ട്യ പന്തെറിയുന്നത് പരിമിതപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഒരോവര്‍ പോലും ഈ മുംബൈ ഇന്ത്യന്‍സ് താരം എറിഞ്ഞില്ലാ.