ആറാം ബൗളറായി വിരാട് കോഹ്ലി :ഹാർദിക്കിനു ഇനി സ്ഥാനമില്ലാ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും ആരാധകരും വളരെ അധികം പ്രതീക്ഷകളോടെയാണ് ഐസിസി ടി :20 ലോകകപ്പിനെ ഇപ്പോൾ നോക്കി കാണുന്നത്. കഴിഞ്ഞ ഏറെ വർഷങ്ങളായി ഐസിസിയുടെ ടൂർണമെന്റുകളിൽ കിരീടം നേടുവാൻ കഴിയാതെ പോകുന്ന ഇന്ത്യൻ ടീമിനും നായകൻ വിരാട് കോഹ്ലിക്കും ഈ ഒരു ലോകകപ്പ് അഭിമാന പ്രശ്നമാണ്. ഈ ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ടി :20 ക്യാപ്റ്റൻസി സ്ഥാനം ഒഴിയുന്ന നായകൻ വിരാട് കോഹ്ലിക്ക് കിരീട നേട്ടത്തോടെ സ്ഥാനം ഒഴിയാനാണ് ആഗ്രഹവും.

ആദ്യ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിന് എതിരെ 7 വിക്കറ്റ് ജയം നേടിയ ഇന്ത്യൻ ടീം ഇത്തവണ ഓസ്ട്രേലിയക്ക് എതിരായ സന്നാഹ മത്സരത്തിൽ കളിക്കാനായി എത്തുന്നത് പാകിസ്ഥാൻ എതിരായ മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ കൂടി തിരഞ്ഞെടുക്കുവാനാണ്. കൂടാതെ ഇന്ത്യൻ ടീം മാനേജ്മെന്റിനെ എറ്റവും അധികം അലട്ടുന്ന ഒരു ചോദ്യത്തിനും ഉത്തരം കണ്ടെത്തുവാനാണ് ഇന്ത്യൻ ടീമും ആഗ്രഹിക്കുന്നത്.

എന്നാൽ ഇന്നത്തെ സന്നാഹ മത്സരം കളിക്കാൻ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ എത്തിയ ഇന്ത്യൻ ടീം വ്യത്യസ്ത ബൗളിംഗ് ഓപ്ഷനുകളെ കൂടി പരീക്ഷിച്ചത് കാണുവാനായി നമുക്ക് സാധിച്ചു. ഓസ്ട്രേലിയൻ ബാറ്റിങ് ആദ്യം നടക്കവേ നായകൻ വിരാട് കോഹ്ലി ബൗൾ ചെയ്യുവാൻ എത്തിയതാണ് എല്ലാവരെ ഞെട്ടിച്ചത്. സ്റ്റാർ ആൾറൗണ്ടർ ഹാർദിക് പാണ്ട്യ പരിക്ക് കാരണം തന്റെ ബൗളിംഗ് ചെയ്യാത്ത സാഹചര്യത്തിൽ ജഡേജ അടക്കം 5 ബൗളർമാർ ഓപ്ഷനും പുറമേ ആറാം ബൗളറിൽ നിന്നും ഓവറുകൾ കൂടി ലഭിക്കാനാണ് ടീം ഇന്ത്യ ആഗ്രഹിക്കുന്നത് എന്നത് കോഹ്ലിയുടെ ബൗളിംഗ് ഓവർ വ്യക്തമാക്കുന്നുണ്ട്. അടിച്ചുകളിച്ച സ്റ്റീവ് സ്മിത്ത്, മാക്സ്വെൽ എന്നിവർക്കെതിരെ മനോഹരമായി പന്തെറിഞ്ഞ കോഹ്ലി ഏറെ കയ്യടികൾ നേടി.

മത്സരത്തിൽ രണ്ട് ഓവറുകൾ മാത്രം എറിഞ്ഞ കോഹ്ലിക്ക് തന്റെ ചില വേരിയേഷനുകൾ കൂടി എറിയുവാൻ കഴിഞ്ഞു. 2 ഓവറുകൾ എറിഞ്ഞ കോഹ്ലി വെറും 12 റൺസ് മാത്രമാണ് തന്റെ ഇന്നത്തെ ബൗളിങ്ങിൽ നൽകിയത്. കൂടാതെ സ്റ്റീവ് സ്മിത്ത് അടക്കം റൺസ് അടിക്കാൻ വളരെ ഏറെ ബുദ്ധിമുട്ടുന്നതും കാണുവാനായി നമുക്ക് സാധിച്ചു. അതേസമയം ടോസ് സമയം ഹാർദിക് പാണ്ട്യയുടെ ഫിറ്റ്നസ്സിനെ കുറിച്ച് സംസാരിച്ച രോഹിത് ശർമ്മ തുടക്ക മത്സരങ്ങളിൽ ഹാർദിക് ബൗൾ ചെയ്യില്ല എന്നും വിശദമാക്കി. കൂടാതെ ഹാര്‍ദ്ദിക്കിന്‍റെ അഭാവത്തില്‍ ടീമിന്റെ ആറാമത്തെ ബൗളര്‍ ആര് എന്നത് തീരുമാനിക്കുമെന്നും രോഹിത് തുറന്ന് പറഞ്ഞു