മാക്സ്വെലിനെ വീഴ്ത്താന്‍ കെണിയൊരുക്കി വീരാട് കോഹ്ലി. വിക്കറ്റുമായി രാഹുല്‍ ചഹര്‍

2021 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും എന്ന് വീരാട് കോഹ്ലി ഐപിഎല്ലിനിടെ പ്രഖ്യാപിച്ചിരുന്നു. കോഹ്ലിക്ക് ശേഷം ഇനിയാര് എന്ന ചോദ്യത്തിനു ഉത്തരം ഇതുവരെ ഔദ്യോഗികമായി നല്‍കിയട്ടില്ലാ . എന്നാല്‍ എല്ലാവരും രോഹിത് ശര്‍മ്മ ക്യാപ്റ്റനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിനു മുന്നോടിയായുള്ള ഓസ്ട്രേലിയക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിച്ചത്.

മത്സരത്തില്‍ വീരാട് കോഹ്ലിയും രോഹിത് ശര്‍മ്മയുടെ കീഴില്‍ കളിച്ചിരുന്നു. എന്നാല്‍ രോഹിത് ശര്‍മ്മ ക്യാപ്റ്റനായിരിക്കേ, വീരാട് കോഹ്ലിയുടെ നിര്‍ദ്ദേശങ്ങള്‍ കേട്ട് അപകടകാരിയായ മാക്സ്വെലിനെ രാഹുല്‍ ചഹര്‍ വീഴ്ത്തിയിരുന്നു. മത്സരത്തിന്‍റെ 12ാം ഓവറിലാണ് ഈ സംഭവം നടന്നത്.

മൂന്നാം ഓവര്‍ എറിയാന്‍ എത്തിയ രാഹുല്‍ ചഹറിനെ മാക്സ്വെല്‍ വരവേറ്റത് റിവേഴ്സ് സ്വീപ്പ് ബൗണ്ടറിയിലൂടെയാണ്. ബൗണ്ടറി വഴങ്ങിയതോടെ വീരാട് കോഹ്ലി രാഹുല്‍ ചഹറിനടുത്തെത്തി സംസാരിക്കുകയും ഫീല്‍ഡിങ്ങ് ഒരുക്കുകയും ചെയ്ത്. പിന്നീട് രാഹുല്‍ 3 ഡോട്ട് ബോളുകള്‍ എറിയുകയും, അതിനു ശേഷം മാക്സ്വെലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് രാഹുല്‍ ചഹര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. വലിയ സ്കോറിലേക്ക് പോകേണ്ടിയിരുന്ന ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് തടയിട്ടത് കോഹ്ലിയുടെ ഇടപെടലാണ്.