ഓപ്പണർ റോളിൽ സർപ്രൈസ് താരം : പ്രഖ്യാപനവുമായി രോഹിത് ശർമ്മ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റഡ് ഓവർ പരമ്പരക്കായിട്ടാണ്. ഏകദിന, ടി :20 പരമ്പരകളിൽ ഇരു ടീമുകളും കട്ടക്ക് പോരാട്ടം നയിക്കുമ്പോൾ ആരാകും ജയം നേടുക എന്നത് പ്രവചനാതീതമാണ്. അതേസമയം ഇന്ത്യൻ ക്യാംപിലെ കോവിഡ് വ്യാപനം ആശങ്കയായി മാറുന്നുണ്ട് എങ്കിലും തീരുമാനിച്ചത് പ്രകാരം പരമ്പര നടത്താനാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് തീരുമാനിച്ചത്.

നാളെ ആരംഭിക്കുന്ന ഒന്നാം ഏകദിന മത്സരത്തിന് മുൻപായി പ്രസ്സ് മീറ്റിൽ കാര്യങ്ങള്‍ വിശദമാക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കോവിഡ് ആശങ്കയിൽ ചില സ്റ്റാർ താരങ്ങൾ അടക്കം ഐസൊലേഷനിലാണെങ്കിൽ പോലും ടീം പൂർണ്ണ ആത്മവിശ്വാസത്തിൽ തന്നെയാണെന്നാണ് രോഹിത് ശർമ്മ.

“ഇക്കഴിഞ്ഞ നാളുകളിൽ എല്ലാം ഇന്ത്യൻ ടീം കളിച്ചത് വളരെ മികച്ച പ്രകടനത്തിൽ തന്നെയാണ്.തീർച്ചയായും ഇക്കഴിഞ്ഞ സൗത്താഫ്രിക്കൻ ഏകദിന പരമ്പര ഒരു പാഠമായിരുന്നു.എങ്കിലും തോൽ‌വിയിൽ കൂടുതൽ നിരാശരാകേണ്ട കാര്യമില്ല. ഇനിയുള്ള മത്സരങ്ങളിൽ കൂടി തിരികെ ട്രാക്കിൽ എത്താൻ സാധിക്കുമെന്നാണ് വിശ്വാസം. കോവിഡ് കാരണം ശിഖർ ധവാൻ, ശ്രേയസ് അയ്യർ എന്നിവരടക്കം ഐസോലേഷനിലാണ് എങ്കിലും ഇത് സ്‌ക്വാഡിലെ മറ്റുള്ള താരങ്ങൾക്ക്‌ എല്ലാം ഒരു അവസരമാണ്. ഏതൊരു വെല്ലുവിളി നേരിടാനും അവരും റെഡിയാകണം ” നായകൻ പ്ലാൻ വിശദമാക്കി.

സ്പിൻ ജോഡികളായ ചാഹൽ:കുൽദീപ് സഖ്യം വീണ്ടും കളിക്കാനെത്തുന്നതിനെ കുറിച്ചും രോഹിത് മനസ്സ് തുറന്നു. “രണ്ട് പേരും ഇന്ത്യൻ ടീമിന് അനേകം ജയങ്ങൾ സമ്മാനിച്ചവരാണ്.കൂടാതെ നിർണായക നിമിഷങ്ങളിൽ തിളങ്ങാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ടീം അവരിൽ വിശ്വസിക്കുന്നുണ്ട്.”രോഹിത് നിലപാട് വ്യക്തമാക്കി. അതേസമയം നാളെ ആരംഭിക്കുന്ന ആദ്യത്തെ ഏകദിന മത്സരത്തിൽ തനിക്ക് ഒപ്പം ഓപ്പണർ റോളിൽ യുവ താരം ഇഷാൻ കിഷനാകും എത്തുകയെന്നും രോഹിത് ശർമ്മ വെളിപ്പെടുത്തി.

Previous articleബൗളർമാര്‍ ഒരിക്കലും നായകനാകില്ല :കാരണം പറഞ്ഞ് ഭരത് അരുൺ
Next articleധോണിയുടെ പകുതി മികവില്ല അവന് :രൂക്ഷ വിമർശനവുമായി സൽമാൻ ബട്ട്