ബൗളർമാര്‍ ഒരിക്കലും നായകനാകില്ല :കാരണം പറഞ്ഞ് ഭരത് അരുൺ

FB IMG 1642497892391

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വളരെ അധികം ഞെട്ടിച്ചാണ് വിരാട് കോഹ്ലി ടെസ്റ്റ്‌ നായകസ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. ലിമിറ്റഡ് ഓവർ ടീമിലെ നായകന്റെ റോൾ രോഹിത് ശർമ്മക്ക്‌ കൈമാറിയ കോഹ്ലി സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പരയിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് ക്യാപ്റ്റൻ റോൾ ഒഴിയുന്ന കാര്യം സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി വിശദമാക്കിയത്. അതേസമയം ശ്രീലങ്കക്ക്‌ എതിരെയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത ടെസ്റ്റ്‌ മത്സരം.

ഈ പരമ്പരക്ക്‌ മുൻപായി അടുത്ത നായകനെ തിരഞ്ഞെടുക്കാനുള്ളതായ തയ്യാറെടുപ്പിലാണ്‌ സെലക്ഷൻ കമ്മിറ്റി. എന്നാൽ ഒരു ബൗളർ ഇന്ത്യൻ ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുമോ എന്നുള്ള ആകാംക്ഷ സജീവമാണ്. രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, റിഷാബ് പന്ത് എന്നിവർ ടെസ്റ്റ്‌ നായകൻ റോളിന് അർഹരാണ് എങ്കിലും ഫാസ്റ്റ് ബൗളറായ ഷമിയും ബുംറയും ടെസ്റ്റ്‌ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ ഇതിനകം തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ വിശദമായി തന്റെ അഭിപ്രായം പറയുകയാണ് മുൻ ഇന്ത്യൻ ബൗളിംഗ് കോച്ചായ ഭരത് അരുൺ. ഇന്ത്യൻ സീനിയർ സ്പിൻ ബൗളറായ അശ്വിൻ ടെസ്റ്റ്‌ നായകനായി എത്താനുള്ള സാധ്യതകളെ കുറിച്ച് മനസ്സ് തുറക്കുകയായിരുന്നു താരം. “നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ടെസ്റ്റ്‌ ടീമിന്റെ ക്യാപ്റ്റൻ റോളിലേക്ക് ഒരു ബൗളർ എത്താനുള്ള സാധ്യത തന്നെ കുറവാണ്. നായകനായി ബൗളർ എത്തുന്നത് വെല്ലുവിളി തന്നെയാണ് “മുൻ ബാറ്റിങ് കോച്ച് നിരീക്ഷിച്ചു.

See also  കൊൽക്കത്തയുടെ പരാജയം, ബോൾ നിർമാതാക്കൾക്കെതിരെ ഗംഭീർ രംഗത്ത്.

“അശ്വിനെ പോലൊരു സ്പിന്നർ ടെസ്റ്റ്‌ നായകനായി എത്താനുള്ള സാഹചര്യം ഞാൻ കാണുന്നില്ല.പിച്ചിന്റെ സ്വഭാവം പരിഗണിച്ചാണ് പലപ്പോഴും പ്ലെയിങ് ഇലവനിൽ ബൗളർമാർക്ക് അവസരം ലഭിക്കുക. ഒരുവേള വിദേശ ടെസ്റ്റിൽ ഒരു സ്പിൻ ബൗളർക്ക് മാത്രം അവസരം ലഭിച്ചാൽ ജഡേജക്ക് നറുക്ക് വീഴും. അപ്പോൾ പ്രധാന പ്രശ്നമായി നായകന്റെ റോൾ മാറും.ബുറയുടെ കാര്യവും സമാനമാണ്. അദ്ദേഹം മൂന്ന് ഫോർമാറ്റിലും സ്റ്റാർ പേസ് ബൗളറാണ്.അതിനാൽ തന്നെ വർക്ക് ലോഡ് മാനേജ്മെന്റ് പ്രധാനമാണ്.”ഭരത് അരുൺ അറിയിച്ചു.

Scroll to Top