ധോണിയുടെ പകുതി മികവില്ല അവന് :രൂക്ഷ വിമർശനവുമായി സൽമാൻ ബട്ട്

images 2022 02 05T180922.791

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകനാണ് മഹേന്ദ്ര സിംഗ് ധോണി. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ അപൂർവ്വ നേട്ടങ്ങളിലേക്ക് നയിച്ചിട്ടുള്ള ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലിൽ താരം സജീവമാണ്. ധോണിക്ക്‌ പകരം ഒരു താരത്തെ ക്രിക്കറ്റിൽ കാണാനായി സാധിക്കില്ല എന്നാണ് പലപ്പോഴും മുൻ താരങ്ങളും ക്രിക്കറ്റ്‌ നിരീക്ഷകരും എല്ലാം പറയാറുള്ളത്.സ്റ്റമ്പിന് പിറകിൽ ആരെയും ഞെട്ടിക്കുന്ന വിക്കറ്റ് കീപ്പിംഗ് മികവും കൂടാതെ അസാധ്യമായ ഫിനിഷിങ് മികവും കാഴ്ചവെക്കാറുള്ള മഹേന്ദ്ര സിങ് ധോണി വെറും 42 ഏകദിനങ്ങൾക്കുള്ളിൽ തന്നെ ഏകദിന ക്രിക്കറ്റ്‌ റാങ്കിങ്ങിൽ ഒന്നാമത് എത്തിയ ഒരു ബാറ്റ്‌സ്മാനുമാണ്.

പാകിസ്ഥാൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ മുഹമ്മദ്‌ റിസ്വാൻ ധോണിയെ പോലൊരു ടോപ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് എന്നുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം സജീവമാണ്‌.പക്ഷേ ഇത്തരം അഭിപ്രായങ്ങൾ തെറ്റാണെന്ന് ചൂണ്ടികാട്ടുകയാണ് ബട്ട്.”മുഹമ്മദ് റിസ്വാൻ അവന്റെ കഴിവ് എന്തെന്ന് ഇതിനകം തന്നെ പല തവണ കാണിച്ച് തന്നിട്ടുണ്ട്. എങ്കിലും ഒരിക്കലും ധോണി എന്നുള്ള ഇതിഹാസതാരവുമായി യുവ താരത്തെ താരതമ്യം ചെയ്യേണ്ടതായി ഇല്ല.റിസ്വാൻ വളരെ ശാന്തനായ ഒരു താരമാണ്. കൂടാതെ ഭാവി നായകനാണ്‌ അവൻ.”സൽമാൻ ബട്ട് വാചാലനായി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
images 2022 02 05T180904.528

“തന്റെ അസാധ്യ പ്രകടനങ്ങളാൽ മുഹമ്മദ് റിസ്വാൻ തന്റെ പേര് ഇതിനകം തന്നെ ലോകത്തെ അറിയിച്ച് കഴിഞ്ഞു. അതിനാൽ തന്നെ അവൻ ഭാവിയിൽ പാകിസ്ഥാൻ ടീമിനെ മുന്നോട്ട് നയിക്കാൻ മിടുക്കുള്ളയാളാണ്.ഭാവി ക്യാപ്റ്റനാണ് അവൻ. എന്നാൽ ധോണിയുമായി ഒന്നും നമുക്ക് കമ്പയർ ചെയ്യേണ്ട ആവശ്യം ഇല്ല. ധോണി സ്വന്തമാക്കിയ പകുതി നേട്ടങ്ങൾ റിസ്വാൻ നേടിയിട്ടില്ല ” സൽമാൻ ബട്ട് അഭിപ്രായം വിശദമാക്കി.

Scroll to Top