റെക്കോഡ് നേട്ടവുമായി രോഹിത് ശര്‍മ്മ. മുന്നില്‍ ഇംഗ്ലണ്ട് വനിത താരം.

india vs afghan

രാജ്യന്തര ടി20യിൽ 100 ​​വിജയങ്ങൾ നേടുന്ന ആദ്യ പുരുഷ താരമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യ 6 വിക്കറ്റിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയതോടെയാണ് രോഹിത് ശര്‍മ്മ റെക്കോഡ് ബുക്കില്‍ എത്തിയത്.

ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 വിജയങ്ങളുടെ കാര്യത്തിൽ ഓസ്‌ട്രേലിയയുടെ അലിസ്സ ഹീലി, എലിസ് പെറി (100) എന്നിവർക്കൊപ്പമായി രോഹിത്. കൂടുതൽ ടി20 മത്സരങ്ങൾ വിജയിച്ചിട്ടുള്ളത് ഇംഗ്ലണ്ടിന്റെ വനിത താരം ഡാനി വ്യാട്ടാണ് (111)

mukesh kumar

പുരുഷന്മാരുടെ ടി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച താരങ്ങള്‍

  • രോഹിത് ശർമ്മ: 100
  • ഷോയിബ് മാലിക്: 86
  • വിരാട് കോഹ്‌ലി: 73
  • മുഹമ്മദ് ഹഫീസ്: 70
  • മുഹമ്മദ് നബി: 70

അതേ സമയം മത്സരത്തില്‍ തിളങ്ങാന്‍ രോഹിത് ശര്‍മ്മക്ക് സാധിച്ചില്ലാ. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ട്വന്റി20 ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ രോഹിത് സംപൂജ്യനായി പുറത്തായി. സഹ ഓപ്പണർ ശുഭ്മാൻ ഗില്ലുമായുള്ള ആശയ കുഴപ്പത്തിനിടെയാണ് രോഹിത് റണ്ണൗട്ടായി മടങ്ങേണ്ടി വന്നത്.

Read Also -  സഞ്ജുവല്ല, ആ 2 പേരാണ് ട്വന്റി20യിലെ ഇന്ത്യയുടെ ഭാവി നായകർ. മുൻ ഇന്ത്യൻ താരം പറയുന്നു.
Scroll to Top