ശിവം ദുബെ ഷോ🔥🔥. ആദ്യ ട്വന്റി20യിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം.

9ba966aa 9a5f 46c2 80d4 1ef8dc0b7acf e1704990703623

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ വലിയൊരു വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ പ്രതികൂലമായ സാഹചര്യത്തിൽ മികച്ച ഒരു ചെയ്സാണ് ഇന്ത്യ നടത്തിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ ശിവം ദുബെ, ജിതേഷ് ശർമ എന്നിവരാണ് തിളങ്ങിയത്. ബോളിങ്ങിൽ മുകേഷ് കുമാറും അക്ഷർ പട്ടെലും മികവ് പുലർത്തിയപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും മത്സരത്തിൽ രോഹിത് ശർമ അടക്കമുള്ള താരങ്ങൾ പരാജയപ്പെട്ടത് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൊഹാലിയിലെ പിച്ചിൽ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് നിര പതറുന്നതാണ് തുടക്കത്തിൽ കണ്ടത്. അഫ്ഗാന്റെ ഓപ്പണർമാർ ക്രീസിൽ ഉറച്ചെങ്കിലും കൃത്യമായ രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. പവർപ്ലേ ഓവറുകളിൽ ഇന്ത്യൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചില്ല.

നായകൻ സദ്രാൻ 22 പന്തിൽ 25 റൺസാണ് അഫ്ഗാനിസ്ഥാനായി നേടിയത്. മൂന്നാമനായെത്തിയ അസ്മത്തുള്ള 22 പന്തുകളിൽ 29 റൺസ് നേടി. പിന്നീടെത്തിയ മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്.

അഫ്ഗാനിസ്ഥാനെ ഒരു ശക്തമായ നിലയിലെത്തിക്കാൻ മുഹമ്മദ് നബി ശ്രമിച്ചു. മത്സരത്തിൽ 27 പന്തുകളിൽ രണ്ടു ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെടെ 42 റൺസാണ് നബി നേടിയത്. ഇതോടെ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറുകളിൽ 158 റൺസിൽ എത്തുകയായിരുന്നു.

Read Also -  മണ്ടൻമാർ. പാകിസ്ഥാന്റെ സൂപ്പർ ഓവറിലെ പ്ലാൻ ചോദ്യം ചെയ്ത് യുവരാജ്.

ഇന്ത്യക്കായി ബോളിങ്ങിൽ അക്ഷർ പട്ടേലും മുകേഷ് കുമാറും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. 189 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം തന്നെ വലിയൊരു ഷോക്കാണ് നേരിട്ടത്. നായകൻ രോഹിത് ശർമ മത്സരത്തിൽ പൂജ്യനായി മടങ്ങി. എന്നാൽ മറ്റൊരു ഓപ്പണറായ ശുഭ്മാൻ ഗിൽ ക്രീസിലുറച്ചു. 12 പന്തുകളിൽ 23 റൺസാണ് ഗില്‍ നേടിയത്.

ശേഷമെത്തിയ തിലക് വർമയും 22 പന്തുകളിൽ 26 റൺസുമായി ഇന്ത്യയുടെ സ്കോർ ചലിപ്പിച്ചു. ഒപ്പം ശിവം ദുബെ തന്റെ ഫോമിലേക്ക് തിരികെ എത്തിയതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. മത്സരത്തിൽ ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഇന്ത്യയ്ക്കായി 40 പന്തുകൾ നേരിട്ട ദുബെ 60 റൺസാണ് സ്വന്തമാക്കിയത്. ജിതേഷ് ശർമ 20 പന്തുകളിൽ 31 റൺസ് നേടി മികച്ച പിന്തുണയും നൽകിയിരുന്നു. ശേഷം റിങ്കുവും(16) ഇന്ത്യയ്ക്ക് സംഭാവന നൽകിയതോടെ ഇന്ത്യ മത്സരത്തിൽ വിജയം നേടി. ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ഒരു വിജയം തന്നെയാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്.

Scroll to Top