രോഹിത് ശര്‍മ്മയുടെ കീഴില്‍ ആക്രമണാത്മക ബാറ്റിംഗാണ് പുറത്തെടുക്കുന്നത്. വിക്കറ്റുകള്‍ വീണാലും ബോളര്‍മാരെ ആക്രമിക്കുക എന്നതാണ് രോഹിത് ശര്‍മ്മയുടേയും രാഹുല്‍ ദ്രാവിഡിന്‍റെയും പുതിയ പോളിസി. ആദ്യ മത്സരത്തില്‍ 190 റണ്‍സാണ് ഇന്ത്യ നേടിയത്.
രണ്ടാം മത്സരത്തിലാവട്ടെ ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മ്മയുടെ വിക്കറ്റും മെയ്ഡന്‍ ഓവറുമായി. ഇന്ത്യയ്ക്ക് പവർപ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ഈ ഘട്ടത്തിൽ അവർ 56 റൺസ് അടിച്ചെടുത്തത്. പക്ഷേ കഴിഞ്ഞ മത്സരത്തിലേപ്പോലെ വലിയ ടോട്ടലിക്കേ് എത്താന്‍ കഴിഞ്ഞില്ലാ. 2 പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ 138 റണ്‍സില്‍ എല്ലാവരും പുറത്തായി.
മത്സരത്തിലെ ബാറ്റിംഗ് പരാജയം രോഹിത് ശര്‍മ്മ തുറന്ന് സമ്മതിച്ചു. “ആദ്യം, ഞങ്ങൾക്ക് വേണ്ടത്ര റൺസ് ബോർഡിൽ ഉണ്ടായിരുന്നില്ല, ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ല. പക്ഷേ അത് സംഭവിക്കാം. ഞാൻ അത് വീണ്ടും വീണ്ടും പരാമർശിക്കുന്നു….നിങ്ങൾ ഒരു ബാറ്റിംഗ് ഗ്രൂപ്പായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ എല്ലായ്പ്പോഴും വിജയിക്കാൻ പോകുന്നില്ല. അതിനാൽ, [ഇത്തരം ഗെയിമുകളിൽ] നിങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുകയെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും. അതിനാൽ, ഞങ്ങൾ തെറ്റുകളിൽ നിന്ന് പഠിക്കാൻ ശ്രമിക്കും. അടുത്ത കളിയിൽ ആ തെറ്റുകൾ തിരുത്താൻ കഴിയുമോ എന്ന് നോക്കും.
ഒരു പരാജയം സംഭവിച്ചു എന്ന് കരുതി ബാറ്റിംഗ് സമീപനത്തില്‍ വിത്യാസം വരുത്തില്ലെന്നും രോഹിത് ശര്‍മ്മ ഉറപ്പിച്ചു പറഞ്ഞു. ലക്ഷ്യം ഞങ്ങൾ ആഗ്രഹിക്കുന്നു എന്നതിനാൽ ഞങ്ങൾ അത്തരം ബാറ്റിംഗ് ചെയ്യുന്നത് തുടരും. ലക്ഷ്യത്തിനായി ശ്രമിച്ചില്ലെങ്കിൽ നിങ്ങൾക്ക് നേടാനാവില്ല.
“അതിനാൽ, ഒരു മത്സരം ഫലം കൊണ്ട് ഞങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ഒരു തോല്‍വിക്ക് ശേഷം ഞങ്ങൾ ഒന്നും മാറ്റാൻ ശ്രമിക്കുന്നില്ല. ഞങ്ങൾ അതേ ബാറ്റിംഗ് തന്നെ നടത്തും.” ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു.