വീണ്ടും സമയം മാറ്റി!! മൂന്നാം ടി :20 മത്സരക്രമം ഇങ്ങനെ

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടി :20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാം ടി :20 മത്സരം ചൊവ്വാഴ്ച്ച നടക്കും. ഇന്നലെ രണ്ടാം ടി :20യിൽ 5 വിക്കറ്റ് ജയവുമായി വെസ്റ്റ് ഇൻഡീസ് സംഘം ടി:20 ക്രിക്കറ്റ്‌ പരമ്പരയിൽ 1-1ന് ഒപ്പം എത്തിയപ്പോൾ ഇന്നത്തെ മത്സരം ആവേശകരമാകുമെന്നാണ് വിശ്വാസം. നേരത്തെ ഒന്നാം ടി 20 യിൽ ടീം ഇന്ത്യ ജയിച്ചിരിന്നു.

അതേസമയം മത്സരം എപ്പോൾ ആരംഭിക്കും എന്നുള്ള ചർച്ചകളും ആകാംക്ഷയുമാണ് ക്രിക്കറ്റ്‌ ലോകത്ത് ഇന്നലെ അടക്കം സജീവമായത് എങ്കിൽ ഇപ്പോൾ മൂന്നാം ടി :20 മത്സരത്തിന്റെ പുതിയ സമയം എപ്പോൾ എന്നുള്ള അറിയിപ്പ് എത്തുകയാണ്. ഇന്നത്തെ മൂന്നാം ടി :20 മത്സരം മുൻപ് തീരുമാനിച്ച പോലെ രാത്രി എട്ട് മണിക്ക് ആരംഭിക്കില്ല എന്നാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ ബോർഡ് അറിയിക്കുന്നത് ഇന്ത്യൻ സമയം രാത്രി 9.30ക്കാണ് ഇന്നത്തെ മൂന്നാം ടി:20 ആരംഭിക്കുക

ഇന്നത്തെ മത്സരം ഇന്ത്യൻ സമയം രാത്രി 9.30 ആരംഭിക്കുമെന്ന് അറിയിക്കുന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ ബോർഡ് ടോസ് രാത്രി 9 മണിക്ക് നടക്കുമെന്നും അറിയിക്കുന്നു. ഇന്നലെ രണ്ട് തവണയാണ് മാച്ച് സമയം മാറ്റിയത്. ആദ്യം രാത്രി 10 മണിയിലേക്ക് മാറ്റിയ മത്സരം ഇന്നലെ ആരംഭിച്ചത് രാത്രി 11 മണിക്കാണ്. ടീം ലഗേജ് എത്താൻ വൈകിയതാണ് മത്സരം വൈകാന്‍ കാരണം.

അതേസമയം ഇന്നലത്തെ തോൽവി ടീം ഇന്ത്യക്ക് കനത്ത ക്ഷീണമാണ്. രോഹിത് ശർമ്മ അടക്കം ഫോമിലേക്ക് എത്തും എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.