സഞ്ചു സാംസണ്‍ അവിടെ കളിക്കുന്നുണ്ട്. പന്തിന്‍റെ സ്ഥാനം നഷ്ടമാകും എന്ന മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

pant samsonjpg

മുതിർന്ന താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോലി, കെ എൽ രാഹുൽ എന്നിവർ തിരിച്ചെത്തുമ്പോൾ ഇന്ത്യയുടെ ടി20 ടീമിൽ സ്ഥാനം നിലനിർത്താൻ ഋഷഭ് പന്ത് സമ്മർദ്ദത്തിലാകുമെന്ന് പാർഥിവ് പട്ടേൽ. ഇഷാൻ കിഷന്റെയും ദിനേഷ് കാർത്തിക്കിന്റെയും ഫോം കണക്കിലെടുക്കുമ്പോൾ ഋഷഭ് പന്തിന്റെ സ്ഥാനം ഭീക്ഷണിയാലാണെന്നും മുന്‍ താരം മുന്നറിയിപ്പ് നല്‍കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ശേഷമാണ് പട്ടേൽ ഈ അഭിപ്രായം നടത്തിയത്.

അയർലണ്ടിൽ അടുത്ത രണ്ട് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ മികച്ച പ്രകടനം നടത്തി, ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി ചോദ്യം ചോദിക്കാന്‍ മികച്ച അവസരമുണ്ട്. വിക്കറ്റ് കീപ്പര്‍ സ്ഥാത്തിനായി ധാരാളം മത്സരമുണ്ടെന്നും അതിനാല്‍, റിഷഭ് പന്ത് മികച്ച പ്രകടനം നടത്തിയേ മതിയാവൂ എന്നും മുന്‍ ഇന്ത്യന്‍ താരം ഓര്‍മിപ്പിച്ചു.

Rishab Pant vs New Zealand

” കോഹ്‌ലിയും രോഹിതും രാഹുലും മടങ്ങിയെത്തുമ്പോൾ പന്തിനു സമ്മർദ്ദം കൂടും. കൂടാതെ, ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നതിന് മുമ്പ് ഒരു പരമ്പര ഉണ്ടാകും, സഞ്ജു സാംസണിന് അവിടെ മികച്ച പ്രകടനം നടത്താൻ അവസരമുണ്ട്. ഇഷാൻ കിഷൻ, ദിനേഷ് കാർത്തിക് തുടങ്ങിയ മറ്റ് ഓപ്ഷനുകളും ഉണ്ട്,” പട്ടേൽ പറഞ്ഞു.

Read Also -  KCL 2024 : 213 റണ്‍സ് ചേസ് ചെയ്ത് കൊല്ലം. സച്ചിന്‍ ബേബിയുടെ സെഞ്ചുറി കരുത്തില്‍ പ്രഥമ കിരീടം.
Sanju Samson 1

കൂറ്റൻ സിക്‌സറുകൾ അടിക്കാന്‍ ശ്രമിക്കുന്നതിനുപകരം ഷോട്ട് സെലക്ഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കുന്നത് “എല്ലാ സമയത്തും തന്റെ 100% നൽകുമെന്ന് പന്ത് പറഞ്ഞിട്ടുണ്ട്, എന്നാൽ എല്ലാ കളിക്കാരും അത് ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷന്റെ കാര്യം വരുമ്പോൾ, സ്റ്റേഡിയത്തിന് പുറത്ത് ബോള്‍ എത്തിക്കേണ്ട കാര്യമില്ലാ. പന്ത് ബൗണ്ടറി കടന്നാൽ അത് ഇപ്പോഴും സിക്സറാകും ”

pant vs sa

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന റിഷഭ് പന്ത് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. 105.45 സ്‌ട്രൈക്ക് റേറ്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 58 റൺസ് മാത്രമാണ് യുവതാരത്തിനു നേടാനായത്. അയർലൻഡിനെതിരായ ടി20 പരമ്പരയുടെ ഭാഗമല്ലെങ്കിലും വൈറ്റ് ബോൾ പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Scroll to Top