ഇത്തവണ റിഷഭ് പന്ത് സ്പെഷ്യലാക്കി. ഒറ്റകൈ ഹെലികോപ്റ്റര്‍ ഷോട്ട്

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ടി :20 മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ ടീം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീമിനായി ഓപ്പണർമാർ പ്രതീക്ഷിച്ച ഒരു തുടക്കം നൽകിയില്ല എങ്കിലും ശേഷം വന്ന വിരാട് കോഹ്ലി, റിഷാബ് പന്ത്, വെങ്കടേഷ് അയ്യർ എന്നിവർ മികച്ച സ്കോറിലേക്ക് നയിച്ചു. വിരാട് കോഹ്ലി തന്റെ അന്താരാഷ്ട്ര ടി :20 കരിയറിലെ മുപ്പതാം അർദ്ധ സെഞ്ച്വറി നേടിയപ്പോൾ റിഷാബ് പന്ത് വെടിക്കെട്ട് ഫിഫ്റ്റി അടിച്ചാണ് ഇന്ത്യൻ സ്കോർ 180 കടത്തിയത്. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച വെങ്കടേഷ് അയ്യർ : റിഷാബ് പന്ത് സഖ്യം 76 റൺസ്‌ നേടിയപ്പോൾ അവസാന ഓവറുകളിൽ വെസ്റ്റ് ഇൻഡീസ് സമ്മർദ്ദത്തിലായി.28 ബോളുകളിൽ നിന്നും 7 ഫോറും ഒരു സിക്സ് അടക്കമാണ് റിഷാബ് പന്ത് 52 റൺസ്‌ നേടിയത്.

നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകനായ പൊള്ളാർഡ് ഇന്ത്യൻ ടീമിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ നൂറാമത്തെ ടി :20 മത്സരം കളിക്കുന്ന പൊള്ളാർഡ് ഒരു അപൂർവ്വ നേട്ടത്തിനും അവകാശിയായി. ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറും മുൻപ് നൂറ്‌ ഏകദിനവും നൂറ്‌ ടി :20യും കളിക്കുന്ന ആദ്യത്തെ താരമായി പൊള്ളാർഡ് മാറി.

നേരിട്ട ആദ്യത്തെ ബോൾ മുതൽ അറ്റാക്കിങ് ശൈലിയിൽ ബാറ്റ് വീശിയ റിഷാബ് പന്ത് ഇന്ത്യൻ സ്കോറിന് വേഗം സമ്മാനിച്ചത് ചില അത്ഭുത ഷോട്ടുകൾ കൂടി കളിച്ചാണ്.മത്സരത്തിലെ തന്നെ പത്തൊൻപതാം ഓവറിൽ റിഷാൻ പന്ത് കളിച്ച ഒരു സർപ്രൈസ് ഷോട്ട് ഇപ്പോൾ ശ്രദ്ധേയമായി മാറുകയാണ്.

ഹോൾഡറിന്‍റെ ബോളിൽ ലെഗ് സൈഡിൽ ഹെലികോപ്റ്റർ ഷോട്ട് മോഡലിൽ ഒറ്റകൈ സിക്സ് റിഷാബ് പന്ത് അടിച്ചു. ഒരുവേള ഇതിഹാസ താരമായ മഹേന്ദ്ര സിംഗ് ധോണിയെ ഓർമിപ്പിച്ച ഈ ഒരു സിക്സിന് ഇന്ത്യൻ താരങ്ങളില്‍ ആവേശം സൃഷ്ടിച്ചു. നേരത്തെ നിരവധി ഒറ്റകൈ സിക്സുകള്‍ നേടിയട്ടുണ്ടെങ്കിലും ഇത്തവണ നേടിയ സിക്സ് സ്പെഷ്യലായിരുന്നു.

Previous articleഹിറ്റ്മാന്‍ സ്പെഷ്യല്‍ ; ഒറ്റക്കൈ സിക്സുമായി രോഹിത് ശര്‍മ്മ.
Next articleഫിഫ്റ്റിയുമായി വീരാട് കോഹ്ലി. ടി20 യില്‍ രോഹിത് ശര്‍മ്മയുടെ റെക്കോഡിനൊപ്പം