ഇന്ത്യയില്‍ വച്ച് നടക്കുന്ന 2023 എകദിന ലോകകപ്പില്‍ സൂപ്പര്‍ താരം റിഷഭ് പന്ത് ഉണ്ടാവില്ല. കഴിഞ്ഞ വര്‍ഷം നടന്ന കാര്‍ അപകടത്തില്‍ നിന്നും താരം മുക്തമായി വരുന്നതേയുള്ളു. താരത്തിന് ഇതിനോടകം ഏഷ്യാ കപ്പ്, ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫി, ഐപിഎല്‍ എന്നീ ടൂര്‍ണമെന്‍റുകള്‍ ഇതിനോടകം നഷ്ടമായിട്ടുണ്ട്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിഷഭ് പന്തിന് പരിക്ക് ഭേദമായി കളത്തിലേക്ക് തിരിച്ചു വരാന്‍ 7-8 മാസം ആവശ്യമാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് പരിക്ക് ഭേദമാകുന്നതെങ്കിലും താരത്തിനു ലോകകപ്പ് നഷ്ടമാകും.
ഐപിഎല്ലില്‍ ഡല്‍ഹിയുടെ താരമായിരുന്ന റിഷഭ് പന്ത്, മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ ക്രച്ചസിന്‍റെ സഹായത്തോടെയാണ് റിഷഭ് പന്ത് എത്തിയത്.
2023 ഏകദിന ലോകകപ്പ്
ഒക്ടോബറില്‍ ഇന്ത്യയില്‍ വച്ചാണ് ഏകദിന ലോകകപ്പ് നടക്കുക. റിഷഭ് പന്തിനു പകരം ആരാവും കീപ്പര്‍ എന്ന ചോദ്യം ഉയരുന്നു. 3 സാധ്യതകളാണ് ഇന്ത്യന്‍ ടീമിന്‍റെ മുന്നില്‍. ടീമിലെ സ്ഥിരം സാന്നിധ്യമായ കെല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. മറ്റ് രണ്ട് പേര്‍ ഇഷാന്‍ കിഷനും സഞ്ചു സാംസണുമാണ്. ആരെയാകും വിക്കറ്റ് കീപ്പിങ്ങ് ജോലി ഏല്‍പ്പിക്കുക എന്ന് കാത്തിരുന്നു കാണേണ്ടി വരും