ദൈവത്തിന്റെ പോരാളികളെ പഞ്ഞിക്കിട്ട് ഗുജറാത്ത്‌. 55 റൺസിന്റെ ദയനീയ പരാജയം

Gujarat Titans vs Mumbai Indians ipl 2023

അഹമ്മദാബാദിൽ ഗുജറാത്തിന് മുൻപിൽ മുട്ടുമടക്കി ഹിറ്റ്മാന്റെ നീലപ്പട. പൂർണ്ണമായും ഗുജറാത്ത് ആധിപത്യം പുലർത്തിയ മത്സരത്തിൽ 55 റൺസിന്റെ പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ഗുജറാത്തിനായി ശുഭ്മാൻ ഗില്ലും ഡേവിഡ് മില്ലറും അഭിനവ് മനോഹറും ബാറ്റിങ്ങിൽ മികവാർന്ന പ്രകടനം കാഴ്ചവച്ചു. ബോളിംഗിൽ സ്പിൻ നിരയുടെ കൃത്യതയാർന്ന പ്രകടനമാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഗുജറാത്തിനെ സംബന്ധിച്ച് കഴിഞ്ഞ മത്സരങ്ങളിലെ പരാജയം വലിയ രീതിയിൽ ബാധിച്ചിരുന്നു. ശേഷം ഈ വിജയം വളരെ ആശ്വാസം നൽകുന്നു.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് മുംബൈയ്ക്ക് ലഭിച്ചത്. ആദ്യ ഓവറുകളിൽ തന്നെ ഓപ്പണർ സ്വാഹയെ(4) മുംബൈ പുറത്താക്കുകയുണ്ടായി. എന്നാൽ ഓപ്പണർ ശുഭ്മാൻ ഗിൽ ഒരു വശത്ത് ക്രീസിലുറയ്ക്കുകയായിരുന്നു. മത്സരത്തിൽ 34 പന്തുകളിൽ 56 റൺസാണ് ഗിൽ നേടിയത്. ഒപ്പം അവസാന ഓവറുകളിൽ മുംബൈ ബോളർമാരെ അടിച്ചു തൂക്കാൻ ഗുജറാത്തിന്റെ മധ്യനിരക്ക് സാധിച്ചു. ഡേവിഡ് മില്ലറും അഭിനവ് മനോഹറും രാഹുൽ തീവാട്ടിയയും പോരാട്ടവീര്യം കാട്ടിയപ്പോൾ ഗുജറാത്ത് ശക്തമായ ഒരു സ്കോറിൽ എത്തി. മില്ലർ 22 പന്തുകളിൽ 46 റൺസും, അഭിനവ് മനോഹർ 21 പന്തുകളിൽ 42 റൺസും നേടി. മാത്രമല്ല അവസാനമിറങ്ങിയ രാഹുൽ തീവാട്ടിയ അഞ്ചു പന്തുകളിൽ മൂന്ന് സിക്സറുകൾ നേടി ഗുജറാത്തിനെ 207 എന്ന വമ്പൻ സ്കോറിൽ എത്തിക്കുകയായിരുന്നു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
d77e46eb 21c4 44c9 bf51 1f0058c3af4d

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് നിരാശയോടെ തന്നെയായിരുന്നു തുടക്കം. നായകൻ രോഹിത് ശർമയെ(2) മുംബൈക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. ഒപ്പം സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ ആദ്യ ഓവറുകളിൽ മുംബൈ പരാജയപ്പെടുകയും ചെയ്തു. മുംബൈയുടെ മുൻനിരയിൽ 26 പന്തുകളിൽ 33 റൺസ് നേടിയ ഗ്രീൻ മാത്രമാണ് അല്പസമയമെങ്കിലും പിടിച്ചുനിന്നത്. ഗുജറാത്തിന്റെ സ്പിൻ ബോളിഗ് നിര ആദ്യ 10 ഓവറുകളിൽ മികവ് കാട്ടിയതോടെ മുംബൈ തകർന്നുവീഴുന്നതാണ് കണ്ടത്. റാഷിദും നൂർ അഹമ്മദു മധ്യ ഓവറുകളിൽ മുംബൈയ്ക്ക് താങ്ങാൻ പറ്റാത്ത ഭാരമായിരുന്നു. അങ്ങനെ ഒരു സമയത്ത് 59ന് 5 എന്ന നിലയിൽ മുംബൈ തകർന്നു.

ഈ തകർച്ചയ്ക്ക് ശേഷം മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ സൂര്യകുമാർ യാദവും നേഹ വദേരയും ശ്രമിക്കുകയുണ്ടായി. എന്നാൽ വിജയം ഇരുവർക്കും ഒരുപാട് അകലെയായിരുന്നു. സൂര്യകുമാർ യാദവ് മത്സരത്തിൽ 12 പന്തുകളിൽ 23 റൺസ് നേടി. അവസാന നിമിഷം വരെ മുംബൈക്കായി പോരാടിയ വദേര 21 പന്തുകളിൽ 40 റൺസാണ് നേടിയത്. മത്സരത്തിൽ 55 റൺസിനായിരുന്നു മുംബൈയുടെ ദയനീയമായ പരാജയം.

Scroll to Top