ഇതുവരെ കേമൻമാർ സഞ്ജുവും ധോണിയും. 2023 ഐപിഎല്ലിന്റെ ആദ്യ പകുതി ഇങ്ങനെ.

rr vs lsg

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ റൗണ്ടിലെ പകുതി മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. എല്ലാ ടീമുകളും ഇതുവരെ 7 മത്സരങ്ങൾ വീതം കളിച്ചിട്ടുണ്ട്. 7 മത്സരങ്ങളിൽ 5 മത്സരങ്ങൾ വിജയിച്ച ചെന്നൈ സൂപ്പർ കിംഗ്സാണ് നിലവിൽ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 7 മത്സരങ്ങളിൽ 5 മത്സരങ്ങളും വിജയിച്ച ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ചെന്നൈ സൂപ്പർ കിങ്സിനേക്കാൾ നെറ്റ് കുറവായതിനാലണ് ഗുജറാത്ത് രണ്ടാം സ്ഥാനത്ത് എത്തപ്പെട്ടത്. പോയിന്റ്സ് ടേബിളിൽ മൂന്നാമത് നിൽക്കുന്ന ടീം സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാൻ റോയൽസാണ്. ഇതുവരെ 7 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ 4 മത്സരങ്ങളിലാണ് വിജയം കണ്ടത്. കഴിഞ്ഞ മത്സരങ്ങളിലെ പരാജയം രാജസ്ഥാനെ ബാധിച്ചിട്ടുണ്ട്. നിലവിൽ 8 പോയിന്റുകളാണ് രാജസ്ഥാനുള്ളത്.

7 മത്സരങ്ങളിൽ നാലെണ്ണം വിജയിച്ച രാഹുൽ നായകനായുള്ള ലക്നൗ സൂപ്പർ ജെയന്റ്സ് ആണ് പോയിന്റ്സ് ടേബിളിൽ നാലാമത് നിൽക്കുന്നത്. പിന്നാലെ 7 മത്സരങ്ങളിൽ 4 വിജയങ്ങളുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും പഞ്ചാബ് കിംഗ്സും അഞ്ചും ആറും സ്ഥാനങ്ങളിൽ യഥാക്രമം നിൽക്കുന്നു. ഈ ടീമുകൾക്ക് നിലവിൽ പ്ലേ ഓഫ് എത്താൻ ഒരുപാട് സാധ്യതകളാണ് നിലനിൽക്കുന്നത്.

FuQeUzzWIAEZiMC

7 മത്സരങ്ങളിൽ 3 വിജയം നേടിയ മുംബൈ ഇന്ത്യൻസാണ് പോയിന്റ്സ് ടേബിളിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്നത്. ഇതുവരെ 4 മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. ബോളിഗ് നിരയിലെ പ്രശ്നങ്ങളും മുൻനിര ബാറ്റർമാർ അവസരത്തിനടുത്ത് ഉയരാത്തതുമാണ് മുംബൈയുടെ പരാജയകാരണം. വലിയ പ്രതീക്ഷയോടെ വന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ലിസ്റ്റിൽ എട്ടാമത്. ഇതുവരെ 7 മത്സരങ്ങൾ കളിച്ച കൊൽക്കത്ത 2 മത്സരങ്ങളിൽ മാത്രമാണ് വിജയം കണ്ടത്. 5 മത്സരങ്ങളിൽ കൊൽക്കത്ത പരാജയപ്പെടുകയുണ്ടായി. വമ്പൻ താരങ്ങളുടെ നിരയായിട്ടും കൊൽക്കത്തയ്ക്ക് കളത്തിൽ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സുനിൽ നരേയ്നും ആന്ദ്ര റസലുമടക്കമുള്ള താരങ്ങൾ ഇലവനിൽ ഉള്ളപ്പോഴും പ്രതീക്ഷക്ക് ഉയരാൻ സാധിക്കാത്തത് കൊൽക്കത്തയ്ക്ക് തിരിച്ചടിയാകുന്നു.

See also  ഇത്തവണയെങ്കിലും കോഹ്ലി ഐപിഎൽ കപ്പ്‌ ഉയർത്തുമോ? ഉത്തരവുമായി സുരേഷ് റെയ്‌ന.

7 മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച സൺറൈസേഴ്സ് ഹൈദരാബാദു ഡൽഹി ക്യാപിറ്റൽസുമാണ് അവസാന രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ സീസണിലെ ആദ്യത്തെ അഞ്ചു മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ടിരുന്നു. അതിനുശേഷം കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ വമ്പൻ തിരിച്ചുവരമാണ് നടത്തിയിട്ടുള്ളത് സൺറൈസേഴ്സിന്റെ കാര്യവും പരിതാപകരം തന്നെയാണ്. ഈ ലിസ്റ്റ് പരിശോധിച്ചാൽ മനസ്സിലാകുന്ന കാര്യം ടീമിനുള്ളിൽ ബാലൻസ് കണ്ടെത്താൻ സാധിച്ച ടീമുകൾ ആദ്യ സ്ഥാനങ്ങളിൽ നിലനിൽക്കുന്നു എന്ന് തന്നെയാണ്. ചെന്നൈക്കും ഗുജറാത്തിനും രാജസ്ഥാനും ലക്നൗവിനും പ്ലേ ഓഫിലെത്താൻ വലിയ സാധ്യതകൾ തന്നെയാണുള്ളത്.

Scroll to Top