ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ലക്ക്നൗ ടീമിനെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ ഡൽഹി ക്യാപിറ്റൽസ് ടീം ആഗ്രഹിക്കുന്നത് ജയം മാത്രം. ഈ ഐപിൽ സീസണിൽ ഇതുവരെ ശരിയായ ട്രാക്കിലേക്ക് എത്തുവാൻ കഴിഞ്ഞിട്ടില്ലാത്ത റിഷാബ് പന്തിനും സംഘത്തിനും അനുഗ്രഹമായി ഡേവിഡ് വാർണർ, പേസർ നോർട്ജേ എന്നിവർ ടീമിലേക്കെത്തി.
ത്സരത്തിൽ ടോസ് നേടിയ ലക്ക്നൗ ടീം ഡൽഹിയെ ബാറ്റിംഗിന് അയച്ചപ്പോൾ ആദ്യത്തെ പവർപ്ലേയിൽ അവർക്ക് ലഭിച്ചത് മിന്നും തുടക്കം. ഓപ്പണർ പൃഥ്വി ഷാ പതിവ് ശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഡൽഹി സ്കോർ അതിവേഗം 50 കടന്നു. എന്നാൽ 61 റൺസ് അടിച്ച പൃഥ്വി ഷായുടെ വിക്കെറ്റ് വീഴ്ത്തിയ ശേഷം ലക്ക്നൗ മത്സരത്തിലേക്ക് തിരികെ എത്തി. ശേഷം എത്തിയ ഡൽഹി ബാറ്റ്‌സ്മാന്മാർക്ക് ആർക്കും തന്നെ സ്കോർ ഉയർത്താൻ സാധിച്ചില്ല.
അതേസമയം തുടക്ക ഓവറുകളിൽ വളരെ അധികം പ്രയാസം നേരിട്ട ഡൽഹി നായകൻ റിഷാബ് പിന്നീട് ഒരു ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 16 റൺസ് അടിച്ചെങ്കിൽ പോലും അവസാന ഓവറുകളിൽ ആവേശ് ഖാൻ, ഹോൾഡർ എന്നിവരുടെ ബൗളിംഗ് ഡൽഹി സ്കോർ 149ൽ ഒതുക്കി.
ഡൽഹിക്കായി റിഷാബ് പന്ത് പുറത്താവാതെ 36 ബോളിൽ മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 39 റൺസും നേടിയപ്പോൾ താരം പായിച്ച ഒരു മനോഹരമായിട്ടുള്ള ഹെലികോപ്റ്റർ ഷോട്ട് ശ്രദ്ധ നേടി.
ഇന്നിങ്സിന്‍റെ പത്തൊൻപതാമത്തെ ഓവറിൽ ആവേശ് ഖാൻ എതിരെ ഹെലികോപ്റ്റർ ഷോട്ട് സ്റ്റൈലിൽ ഫോറാണ് റിഷാബ് പന്ത് നേടിയത്. റിഷാബ് പന്തിന്റെ ഈ ഷോട്ട് ഒരുവേള ഡൽഹി ക്യാമ്പിൽ അടക്കം ആവേശമായി മാറി.