ദയനീയം. 4 മാസത്തെ ഇടവേളക്ക് ശേഷം പന്തെറിയാന്‍ എത്തി. മത്സരത്തിനിടെ ബോളിംഗ് വിലക്ക്

Anritch nortje beamer scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് ലക്നൗ സൂപ്പര്‍ ജയന്‍റസ് നേടിയത്. ബോളിംഗിനു പിന്നാലെ ബാറ്റിംഗിലും മികച്ച് നിന്ന ലക്നൗ അനായാസം വിജയം നേടുകയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ മറികടന്നു.

മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും സൗത്താഫ്രിക്കന്‍ പേസര്‍ ആൻറിച്ച് നോർക്കിയയും ടീമിലെത്തി. എന്നാല്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇരുവര്‍ക്കും ആയില്ലാ. 12 പന്തില്‍ 4 റണ്‍ മാത്രമാണ് ഓസ്ട്രേലിയന്‍ താരം നേടിയത്. ആൻറിച്ച് നോർക്കിയക്കാകട്ടെ മത്സരത്തിനിടെ പന്തെറിയുന്നതിനു വിലക്കും ലഭിച്ചു.

434a9b74 6ad1 4c76 9e24 5193ec2999c5

4 മാസത്തെ ഇടവേളക്ക് ശേഷം പരിക്കില്‍ നിന്നും മുക്തമായാണ് സൗത്താഫ്രിക്കന്‍ പേസര്‍ ഐപിഎല്ലില്‍ ആദ്യ മത്സരം കളിക്കാന്‍ എത്തിയത്. എന്നാല്‍ മത്സരത്തില്‍ രണ്ട് ബീമര്‍ എറിഞ്ഞതിനാല്‍ പിന്നീട് പന്തെറിയുന്നതില്‍ നിന്നും താരത്തെ വിലക്കുകയായിരുന്നു.

2.2 ഓവര്‍ മാത്രമാണ് ആൻറിച്ച് നോർക്കിയക്ക് എറിയാന്‍ കഴിഞ്ഞത്. അതില്‍ 35 റണ്ണും വഴങ്ങി. ആദ്യ ഓവര്‍ എറിയാന്‍ എത്തിയ സൗത്താഫ്രിക്കന്‍ താരത്തെ 19 റണ്‍സടിച്ചാണ് ഡീകോക്ക് വരവേറ്റത്. പിന്നീടുള്ള ഓവറുകളില്‍ ഡീകോക്കിനെതിരെയും ദീപക്ക് ഹൂഡക്കെതിരെയുമാണ് അരക്ക് മുകളില്‍ പന്തെറിഞ്ഞത്. ഇതോടെ രണ്ട് ബീമറുകളായ താരത്തെ പന്തെറിയുന്നതില്‍ നിന്നും വിലക്കി.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

കുല്‍ദീപ് യാദവാണ് ഓവറിലെ ബാക്കി 4 പന്തുകള്‍ എറിഞ്ഞു തീര്‍ത്തത്. മത്സരത്തിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞത് ഈ സൗത്താഫ്രിക്കന്‍ താരമായിരുന്നു. ബോളിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കിലും ഒരു ലക്ഷം രൂപ അവാര്‍ഡും ലഭിച്ചു. 144.1 കി.മീ വേഗതയേറിയ പന്ത് എറിഞ്ഞിരുന്നു.

Scroll to Top