പ്രതിരോധം തകര്‍ത്ത് രവി ബിഷ്ണോയി. ഗൂഗ്ലി മനസ്സിലാകാതെ വിന്‍ഡീസ് താരം കടപുഴകി വീണു.

Ravi bishnoi wicket scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗനെതിരായ മത്സരത്തില്‍ 150 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ഓപ്പണിംഗില്‍ പൃഥി ഷായുടെ വെടിക്കെട്ടിനു ശേഷം വളരെ ശാന്തമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മുന്നേറിയത്. 34 പന്തില്‍ 9 ഫോറും 2 സിക്സുമായി 61 റണ്‍സാണ് പൃഥി ഷാ നേടിയത്. കൃഷ്ണപ്പ ഗൗതമാണ് താരത്തെ പുറത്താക്കിയത്.

പിന്നീട് വീണ രണ്ട് വിക്കറ്റും യുവതാരം രവി ബിഷ്ണോയാണ് നേടിയത്. ഡേവിഡ് വാര്‍ണര്‍, റൊവ്മാന്‍ പവല്‍ എന്നിവരുടെ വിക്കറ്റാണ് രവി ബിഷ്ണോയി നേടിയത്. ഡേവിഡ് വാര്‍ണറെ ആയൂഷ് ബദോനിയുടെ കൈകളില്‍ എത്തിച്ചപ്പോള്‍, റവ്മാന്‍ പവലിന്‍റെ കുറ്റിയാണ് ബിഷ്ണോയി എടുത്തത്‌.

c30baaf6 2af9 4387 9880 cd1be265fd36

ലക്നൗ താരത്തിന്‍റെ ഗൂഗ്ലി മനസ്സിലാകാതെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച താരത്തിന്‍റെ ബാറ്റിനിടയിലൂടേ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. പത്ത് പന്തില്‍ 3 റണ്ണാണ് വിന്‍ഡീസ് താരം നേടിയത്.

മെഗാ ലേലത്തിനു മുന്നോടിയായി ലക്നൗ നിലനിര്‍ത്തിയ താരമായിരുന്നു രവി ബിഷ്ണോയി. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ ടീമില്‍ കളിക്കാനും അവസരം ലഭിച്ചിരുന്നു.

Delhi Capitals (Playing XI): Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Sarfaraz Khan, Lalit Yadav, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Anrich Nortje.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

Lucknow Super Giants (Playing XI):KL Rahul (c), Quinton de Kock(w), Evin Lewis, Deepak Hooda, Ayush Badoni, Krunal Pandya, Jason Holder, Krishnappa Gowtham, Andrew Tye, Ravi Bishnoi, Avesh Khan.

Scroll to Top