വീണ്ടും ധോണിയുടെ റെക്കോർഡ് മറികടന്ന് റിഷാബ് പന്ത് : വിക്കറ്റിന് പിന്നിൽ ഒരേ ഒരു രാജാവ്

ഇന്ത്യ : സൗത്താഫ്രിക്ക ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ആവേശകരമായി മൂന്നാം ദിനവും മുന്നോട്ട് പോകുമ്പോൾ എല്ലാ അർഥത്തിലും മത്സരത്തിൽ പൂർണ്ണ അധിപത്യം ഉറപ്പിക്കുകയാണ് ഇന്ത്യൻ ടീം. മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റൺസ്‌ എന്നുള്ള സ്കോറിൽ നിന്നും 327/10 എന്ന ടോട്ടലിലേക്ക് തകർന്ന ഇന്ത്യൻ ടീമിന് ആശ്വാസമായി മാറിയത് ഫാസ്റ്റ് ബൗളര്‍മാരാണ്.

സൗത്താഫ്രിക്കൻ ഒന്നാം ഇന്നിങ്സിൽ വിക്കറ്റുകൾ കൃത്യമായി വീഴ്ത്തിയ ഇന്ത്യൻ പേസർമാർ എല്ലാ തലത്തിലും എതിരാളികളെ വീഴ്ത്തി. ആദ്യ ഓവറിൽ തന്നെ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗിന്‍റെ വിക്കറ്റ് വീഴ്ത്തിയ ബുംറ, സമ്മാനിച്ചത് മികച്ച തുടക്കം.

മൂന്നാം ദിനം മത്സരത്തില്‍ റെക്കോർഡുമായി റിഷാഭ് പന്ത് കൈയ്യടികള്‍ നേടി. ബാറ്റിങ്ങിൽ നിരാശയാണ് സമ്മാനിച്ചത് എങ്കിലും വിക്കറ്റിന് പിന്നിൽ അപൂർവ്വ നേട്ടത്തിനാണ് റിഷാബ് പന്ത് അവകാശിയായത്. മുഹമ്മദ്‌ ഷാമിയുടെ ബോളിൽ ബാവുമയുടെ ക്യാച്ച് വിക്കറ്റിന് പിന്നിൽ നിന്നും സ്വന്തമാക്കിയ റിഷാബ് പന്ത് ടെസ്റ്റ്‌ ക്രിക്കറ്റിൽ അതിവേഗം നൂറ്‌ ഇരകളെ വിക്കറ്റിന് പിന്നിൽ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി മാറി.മുൻ ഇന്ത്യൻ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ ധോണിയുടെ റെക്കോർഡാണ് പന്ത് മറികടന്നത്.തന്റെ ഇരുപത്തിയാറാം ടെസ്റ്റ്‌ മത്സരത്തിലാണ് റിഷാബ് പന്ത് ഈ നേട്ടത്തിലേക്ക് എത്തിയത്.

നൂറ്‌ ഇരകളെ വിക്കറ്റിന് പിന്നിൽ 36 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്നായി സ്വന്തമാക്കിയ ധോണി, വൃദ്ധിമാൻ സാഹ എന്നിവരുടെ റെക്കോർഡാണ് റിഷാബ് പന്ത് ഇന്നത്തെ പ്രകടനത്തോടെ മറികടന്നത്.കിരൺ മോറെ (39 ടെസ്റ്റ്‌ ),നയൻ മോങ്കിയ(41 ടെസ്റ്റ്‌ ) എന്നിവരാണ് ഈ നേട്ടത്തിലേക്ക് അതിവേഗം എത്തിയ മറ്റ് വിക്കറ്റ് കീപ്പർ താരങ്ങൾ.

Previous articleകൂട്ടുകെട്ട് ❛പൊളിക്കാന്‍❜ കേമന്‍. ഇത്തവണ ഇര ഡീകോക്ക്
Next articleറൊണാൾഡോ സെലിബ്രേഷനുമായി സിറാജ്. വൈറല്‍ വീഡിയോ