റൊണാൾഡോ സെലിബ്രേഷനുമായി സിറാജ്. വൈറല്‍ വീഡിയോ

ഇന്ത്യ : സൗത്താഫ്രിക്ക ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം അത്യന്തം വാശിയോടെ സെഞ്ചൂറിയനിൽ പുരോഗമിക്കുമ്പോൾ വിക്കറ്റ് നേടിയ ശേഷമുള്ള ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ സിറാജിന്‍റെ സെലിബ്രേഷൻ വൈറലായി. മൂന്നാം ദിനം സൗത്താഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ മികച്ചുനിന്നപ്പോൾ ഒരുവേള പിടിച്ചുനിൽക്കാൻ പോലും സാധിച്ചില്ല.

ഇന്നിങ്സിലെ ആദ്യത്തെ ഓവറിൽ തന്നെ കൃത്യമായ ലൈനും ലെങ്ത്തും കണ്ടെത്തിയ ഇന്ത്യൻ പേസ് നിര എതിരാളികളെ സമ്മർദ്ദത്തിലാക്കി. ആദ്യത്തെ ഓവറിൽ തന്നെ എൽഗർ വിക്കറ്റ് വീഴ്ത്തി ജസ്‌പ്രീത് ബുംറ തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചപ്പോൾ പിന്നീട് ഷമിയുടെ ഊഴമായിരുന്നു.

മാർക്രം, പിറ്റേഴ്സൺ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഷമി കൂടി ഇന്ത്യൻ പേസ് ബൗളിംഗ് മികവിന് ഒപ്പമെത്തിയപ്പോൾ ശ്രദ്ധേയമായി മാറിയത് മത്സരത്തിലെ മുഹമ്മദ്‌ സിറാജിന്‍റെ വിക്കറ്റാണ്. ആദ്യ ഓവർ മുതൽ മനോഹര ഔട്ട്‌ സ്വിങ്ങുകളുമായി തിളങ്ങിയപ്പോൾ മിക്ക സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാന്മാരും സമ്മർദ്ദത്തിലായി.

വാൻ ഡർ റസ്സനിന്‍റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഫുട്ബോൾ ഇതിഹാസം റൊണാൾഡോ സ്റ്റൈലിൽ വിക്കറ്റ് ആഘോഷിച്ച സിറാജ് എല്ലാ ആരാധകരെയും ഞെട്ടിച്ചു.

വാൻ ഡർ റസ്സൻ വിക്കറ്റ് രഹാനെയുടെ കൈകളിൽ ക്യാച്ച് എത്തിച്ച് വീഴ്ത്തിയ മുഹമ്മദ്‌ സിറാജ് പോർച്ചുഗീസ് താരം റൊണാൾഡോയുൊെ ട്രേഡ് മാർക്ക് സ്റ്റൈലിൽ വായുവിൽ ഉയർന്ന് ചാടിയാണ് വിക്കറ്റ് സെലിബ്രേഷൻ നടത്തിയത്. മുൻപും സിറാജ് ഐപിഎല്ലിൽ അടക്കം ഇത്തരം വിക്കറ്റ് സെലിബ്രേഷൻ നടത്തിയിട്ടുണ്ട്