കൂട്ടുകെട്ട് ❛പൊളിക്കാന്‍❜ കേമന്‍. ഇത്തവണ ഇര ഡീകോക്ക്

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് മേല്‍കൈ. ഇന്ത്യയുടെ 327 റണ്‍സ് ഒന്നാം ഇന്നിംഗ്സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ രക്ഷകരായി മാറിയത് ഡീകോക്ക് – ബാവുമ സംഖ്യമാണ്. ഇരുവരും 32 ന് 4 എന്ന നിലയില്‍ നിന്നും ദക്ഷിണാഫ്രിക്കയെ കരകയറ്റി. എന്നാല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷാര്‍ദ്ദൂല്‍ താക്കൂര്‍ നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചു.

34 റണ്‍സ് നേടി ഡീക്കോക് പുറത്താകുമ്പോള്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. 35ാം ഓവര്‍ എറിഞ്ഞ താക്കൂറിന്‍റെ ആദ്യ പന്തില്‍ തേര്‍ഡ് മാനിലേക്ക് അടിക്കാനുള്ള ശ്രമത്തിനിടെ ഇന്‍സൈഡ് എഡ്ജായി സ്റ്റംപില്‍ കൊള്ളുകയായിരുന്നു.

മത്സരത്തില്‍ സൗത്താഫ്രിക്കയുടെ രക്ഷാപ്രവര്‍ത്തനത്തിനിടെ വിക്കറ്റ് നഷ്ടമായത് ഡീകോക്കിനെ നിരാശനാക്കി.

272-3 എന്ന നിലയില്‍ മൂന്നാം ദിനം പുനരാരംഭിച്ച ഇന്ത്യ 327 റണ്‍സില്‍ പുറത്തായി. മൂന്നാം ദിനം 55 റണ്‍സ് ചേര്‍ക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. ആറ് വിക്കറ്റ് നേടിയ ലുങ്കി എന്‍ഗിഡിയും, മൂന്ന് വിക്കറ്റ് നേടിയ കഗീസോ റബാഡയുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 123 റണ്‍സ് നേടിയ ഓപ്പണര്‍ കെ. എല്‍. രാഹുലാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍.