ക്രിക്കറ്റ് ആരാധകർ എല്ലാവരും വളരെ അധികം ആവേശപൂർവ്വം കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസണിലെ ബാക്കി മത്സരങ്ങൾ ഈ മാസം ആരംഭിക്കുവാനിരിക്കെ എല്ലാ ടീമുകളും ശക്തമായ പരിശീലനത്തിലാണ് ടീമുകൾ എല്ലാം സ്‌ക്വാഡിലെ മാക്സിമം താരങ്ങളെ ശേഷിക്കുന്ന സീസണിനായി കളിപ്പിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി മുൻപോട്ട് പോകുമ്പോൾ പക്ഷേ ഡൽഹി ക്യാപിറ്റൽസ് ടീമിലെ സ്ഥിതിവിശേഷങ്ങൾ വ്യത്യസ്തമാണ്.സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനെ നയിക്കുക ആരാകും എന്നുള്ള ചർച്ചകൾ സജീവമാണ്. ഈ സീസണിൽ സ്ഥിരം നായകൻ ശ്രേയസ് അയ്യർ പരിക്ക് കാരണം മടങ്ങിയപ്പോൾ വിക്കറ്റ് കീപ്പർ റിഷാബ് പന്താണ് ടീമിനെ നയിച്ചത്.
എന്നാൽ പരിക്കിൽ നിന്നും പൂർണ്ണമായി മുക്തി നേടി ശ്രേയസ് അയ്യർ വരുന്ന മത്സരങ്ങളിൽ തിരികെ വരുമ്പോൾ റിഷാബ് പന്ത് ക്യാപ്റ്റൻസി പദവി ഒഴിയുമോ എന്നുള്ള സംശയങ്ങൾക്കാണ് ടീം മാനേജ്മെന്റിനെ ഉന്നതർ ഏതാനും സൂചനകൾ നൽകുന്നത്. ശേഷിക്കുന്ന മത്സരങ്ങളിൽ പന്ത് തന്നെയാകും ടീമിനെ നയിക്കുക എന്നാണ് അധികൃതർ ഇപ്പോൾ അറിയിക്കുന്നത്. സീസണിൽ 8 മത്സരങ്ങൾ കളിച്ച ഡൽഹി ക്യാപിറ്റൽസ് ടീം ആറിലും ജയിച്ചാണ് 12 പോയിന്റുകൾ ഉൾപ്പെടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.
പരിക്കിൽ നിന്നും മുക്തി നേടി വരുന്ന ശ്രേയസ് അയ്യർക്ക് ക്യാപ്റ്റൻസിയുടെ റോളും തിരികെ നൽകുവാൻ പക്ഷേ ടീം മാനേജ്മെന്റും ടീമിന്റെ ഏതാനും ചില ഉടമസ്ഥരും ആഗ്രഹിക്കുന്നില്ല എന്നാണ് സൂചനകൾ. നിലവിൽ മികച്ച ഫോമിൽ ടീമിനെ മികവോടെ നയിക്കുന്ന റിഷാബ് പന്തിനെ തുടരുവാൻ അനുവദിക്കണം എന്നും ടീം മാനേജ്മെന്റ് വിശദമാക്കുന്നു. അതേസമയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡൽഹി ഹെഡ് കോച്ച് റിക്കി പോണ്ടിങ് ഈ വിഷയത്തിൽ സ്വീകരിക്കുന്ന ചില നിലപാടും പ്രധാനമാണ്.
അതേസമയം ശേഷിക്കുന്ന ഐപിൽ മത്സരങ്ങൾക്കായി പരിശീലനം ഇതിനകം തുടങ്ങിയ ശ്രേയസ് അയ്യർ ഐപിഎല്ലിന് ഒപ്പം വരാനിരിക്കുന്ന ടി :20 ലോകകപ്പ് ടീമിൽ കൂടി സ്ഥാനം നേടുവാനുള്ള തീവ്ര പരിശ്രമത്തിലാണ്. നേരത്തെ ഇംഗ്ലണ്ട് ടീമിനെതിരായ ടി :20 പരമ്പരയിലാണ് ശ്രേയസ് അയ്യർക്ക് പരിക്കേറ്റത്.