ഇംഗ്ലണ്ടിനു വലിയ നഷ്ടം. സൂപ്പര്‍ താരത്തിന്‍റെ പങ്കാളിത്തം അനിശ്ചത്വത്തില്‍

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ് യുഏഈയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഉണ്ടാകില്ലാ എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഇന്ത്യയില്‍ നടന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഭാഗമായിരുന്നെങ്കിലും പാതിവഴിയില്‍ പരിക്ക് കാരണം ടൂര്‍ണമെന്‍റ് ഉപേക്ഷിച്ചിരുന്നു.

ക്രിക്കറ്റില്‍ നിന്നും കുറച്ചുകാലം ഇടവേളയെടുക്കുന്നു എന്ന് അപ്രതീക്ഷിത പ്രഖ്യാപനം ജൂലൈയില്‍ ബെന്‍ സ്‌റ്റോക്ക്സ് എടുത്തിരുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് പരമ്പരയിലും സ്റ്റോക്ക്സ് ഭാഗമല്ലാ.

Ben Stokes with trophy

ഐപിഎല്ലിന്‍റെ യുഏഈ പതിപ്പിനു ശേഷമാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ” ക്രിക്കറ്റിനെ പറ്റി ഇപ്പോള്‍ ബെന്‍ സ്റ്റോക്ക്സ് ചിന്തിക്കുന്നില്ലാ ” എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്തയാഴ്ച്ച ടി20 സ്ക്വാഡ് പ്രഖ്യാപിക്കാനിരിക്കേ ബെന്‍ സ്റ്റോക്ക്സിനെ തിരഞ്ഞെടുക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ നോക്കിയിരിക്കുന്നത്.

ഐസിസി നിയമപ്രകാരം 15 അംഗ സ്ക്വാഡിനെയാണ് ഒരു ടീമിനെ തിരഞ്ഞെടുക്കാന്‍ കഴിയുക. 3 റിസര്‍വ് താരങ്ങളേയും ടീമിന്‍റെയൊപ്പം കൂട്ടാം