ജഡേജയിൽ നിന്നും അവർ കൂടുതൽ പ്രതീക്ഷിക്കുന്നു :പരിഹസിച്ച് മഞ്ജരേക്കർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പരയിൽ വളരെ അധികം ചർച്ചാവിഷയമായി മാറിയ താരമാണ് സ്റ്റാർ ആൾറൗണ്ടർ രവീന്ദ്ര ജഡേജ. വിശ്വസ്ത താരമായ അശ്വിൻ ഇപ്പോഴും സൈഡ് ബെഞ്ചിൽ പ്ലേയിംഗ്‌ ഇലവനിൽ ഒരു മത്സരത്തിൽ അവസരം പോലും ലഭിക്കാതെയിരിക്കുമ്പോൾ താരം നാല് ടെസ്റ്റിലും മികച്ച പ്രകടനത്തോടെ നായകൻ വിരാട് കോഹ്ലിയുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ്. ബാറ്റിങ്ങിൽ ഏഴാം നമ്പറിൽ എത്തി വാലറ്റത്തിനൊപ്പം അതിവേഗം റൺസ് അടിച്ചെടുക്കാറുള്ള ജഡേജക്ക് പക്ഷേ ഓവൽ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ അഞ്ചാം നമ്പറിൽ ബാറ്റിംഗിന് അവസരം ലഭിച്ചു. പൂജാര കൂടി പുറത്തായ ശേഷം ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിൽ അഞ്ചാമതായി ബാറ്റിങ് ചെയ്യുവാൻ രവീന്ദ്ര ജഡേജ എത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. രഹാനെ സാധാരണയായി ബാറ്റ് ചെയ്യുന്ന അഞ്ചാം നമ്പറിൽ എത്തിയ ജഡേജക്ക് പക്ഷേ തിളങ്ങുവാൻ സാധിച്ചില്ല.

34 പന്തിൽ രണ്ട് ഫോറുകൾ അടക്കമാണ് ജഡേജ 10 റൺസ് നേടിയത്. എന്നാൽ ജഡേജക്ക്‌ അഞ്ചാം നമ്പരിലേക്ക് ഒരു പ്രമോഷൻ നൽകിയ നായകൻ വിരാട് കോഹ്ലിയുടെയും ടീമിന്റെയും തീരുമാനം തെറ്റായിരുന്നുവെന്ന് വിശദമായി തന്നെ പറയുകയാണിപ്പോൾ മുൻ ഇന്ത്യൻ ടീം താരം സഞ്ജയ്‌ മഞ്ജരേക്കർ. നേരത്തെ ജഡേജയെ അഞ്ചാം നമ്പറിൽ കളിപ്പിച്ച ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ മുൻ ഓപ്പണർ സെവാഗ് പിന്തുണച്ചിരുന്നു. പക്ഷേ ഇതിൽ നിന്നും ഭിന്നമാണ് സഞ്ജയ്‌ മഞ്ജരേക്കർ അഭിപ്രായം. ജഡേജയുടെ ബാറ്റിങ് കരുത്തിനെ ഇന്ത്യൻ ടീം തെറ്റായി കാണുന്നുണ്ട് എന്നും മുൻ താരം തുറന്ന് പറയുകയാണ്.

IMG 20210806 WA0574 1

“എന്റെ അഭിപ്രായത്തിൽ എന്തുകൊണ്ട് അഞ്ചാം നമ്പറിൽ ജഡേജ ബാറ്റിംഗിന് എത്തി എന്നതിനേക്കാൾ പ്രധാനമായ ഒരു കാര്യം ജഡേജയുടെ ബാറ്റിംഗിനെ ഇന്ത്യൻ ടീം തെറ്റായി വിശകലനം ചെയ്യുന്നുണ്ട് എന്നതാണ്.വിദേശത്തുള്ള മത്സരങ്ങളിൽ ജാഡജയുടെ ബാറ്റിങ്ങിൽ നിന്നും ഇന്ത്യൻ ടീം കൂടുതലായി എന്തോ ആഗ്രഹിക്കുന്നുണ്ട് എന്നതാണ് സത്യം. ഒരുവേള അഞ്ചാം നമ്പറിൽ ഇന്ത്യയിലെ ഒരു ടെസ്റ്റിലാണ് ജഡേജ വന്നത് എങ്കിൽ ആ തീരുമാനത്തെ നമുക്ക് ഒരിക്കലും കുറ്റം പറയുവാൻ കഴിയില്ല. പക്ഷേ ഈ ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ ജഡേജയും വിഷമിക്കുന്നതാണ് നാം കണ്ടത് “സഞ്ജയ്‌ മഞ്ജരേക്കർ വിമർശനം കടുപ്പിച്ചു.