ഇന്നലെ ആയിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം. മത്സരത്തിൽ ബാംഗ്ലൂര് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിൻ്റെ പോരാട്ടം 16 റൺസ് അകലെ മാത്രം അവസാനിച്ചു.
മികച്ച തുടക്കം ലഭിച്ചിട്ടും ഡൽഹിക്ക് അത് മുതലാക്കാനായില്ല. ആദ്യ അഞ്ച് ഓവറിൽ വാർണറും പൃഥ്വി ഷായും കൂടി 50 റൺസ് നേടി തകർപ്പൻ തുടക്കം ലഭിച്ചെങ്കിലും മധ്യ ഓവറുകളിൽ റൺ കുറഞ്ഞത് ഡൽഹി കനത്ത തിരിച്ചടിയായി. എല്ലാവരും കുറ്റപ്പെടുത്തുന്നത് ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിനെയാണ്.
പരിക്കിൽ നിന്നും തിരിച്ചു വന്ന താരത്തിന് 24 പന്തിൽ 14 റൺസ് മാത്രമാണ് നേടാനായത്. പതിനാലാമത്തെ ഓവറിലെ അവസാന പന്തിൽ പുറത്താവുകയും ചെയ്തു. മത്സരത്തിനുശേഷം മിച്ചൽ മാർഷ് ആണ് കളി തോൽപ്പിച്ചത് എന്നു പറഞ്ഞ് താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തുകയാണ് ആരാധകർ. ഇപ്പോഴിതാ മിച്ചൽ മാർഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ പന്ത്.
“മാർഷിനെ കുറ്റപ്പെടുത്തേണ്ട. അദ്ദേഹത്തിൻറെ ആദ്യമത്സരം ആണിത്. കുറച്ച് ബുദ്ധിമുട്ടായിരിക്കും. മിഡിൽ ഓവറിൽ നന്നായി ബാറ്റ് ചെയ്യേണ്ടത് ആയിരുന്നു. പക്ഷേ വിക്കറ്റുകൾ നഷ്ടമായത് ഇന്നിംഗ്സിന് തിരിച്ചടിയായി. ഞങ്ങളുടെ പ്ലാനുകൾ അനുസരിച്ച് ബൗൾ ചെയ്യേണ്ടതായിരുന്നു. പക്ഷേ അവസാന ഓവറിൽ ദിനേശ് കാർത്തികിൻ്റെ ബാറ്റിംഗ് അസാമാന്യം ആയിരുന്നു.
ഒരു ബൗണ്ടറി ലെങ്ത് കുറവായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ബാറ്റ്സ്മാന്മാരും അവിടേക്ക് ആയിരുന്നു അടിച്ചിരുന്നത്.”-പന്ത് പറഞ്ഞു. 34 പന്തിൽ 66 റൺസ് ആയിരുന്നു ദിനേശ് കാർത്തിക് നേടിയത്.