കാർത്തികിൻ്റെ ഫിനിഷിംഗ് കാണുമ്പോൾ അവന് സന്തോഷമായിക്കാണും ; പ്രശംസയുമായി വിരാട് കോഹ്ലി.

FB IMG 1650176352233

ഐപിഎൽ പതിനഞ്ചാം സീസണിൽ മെഗാ ലേലത്തിലൂടെ ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ താരമാണ് ദിനേഷ് കാർത്തിക്. ബാംഗ്ലൂരിനെ ഇത്തവണത്തെ ഏറ്റവും മികച്ച സൈനിങ് എന്ന് തന്നെ വേണം ഇതിനെ വിശേഷിപ്പിക്കാൻ. എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ച അസാമാന്യ പെർഫോമൻസ് ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. എ ബി ഡിവില്ലിയേഴ്സ് പോയശേഷം ആ സ്ഥാനത്തേക്ക് ഒരാളെ നോക്കുകയായിരുന്നു ബാംഗ്ലൂർ. എന്നാൽ ആ സ്ഥാനം അതിമനോഹരമായി കൈകാര്യം ചെയ്യുകയാണ് ദിനേശ് കാർത്തിക്.

ഇപ്പോഴിതാ അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും മുൻ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകനുമായ വിരാട് കോഹ്ലി. “ഇത് അതിമനോഹരമാണ്. ഇത് തുടർന്നു കൊണ്ടുപോകട്ടെ എന്ന് ഞാൻ പറയുകയില്ല. കാരണം നിങ്ങൾ അത് ചെയ്യും. അദ്ദേഹത്തിൻറെ സ്ഥാനത്ത് നിങ്ങളാണ് എനിക്കത് കാണാം. ഇതേരീതിയിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ ഇപ്പോൾ സന്തോഷമുണ്ട്. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചെയ്യുന്നതിന് നന്ദി. പ്രിട്ടോറിയയിൽ നിന്നും എബി ഇത് കാണുമ്പോൾ അവന് നന്നായി സന്തോഷിക്കുന്നുണ്ടാകും” ഏബി പറഞ്ഞു.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
images 2022 04 17T101912.298

ഞങ്ങൾക്കുവേണ്ടി മത്സരങ്ങൾ അതിമനോഹരമായി അവസാനിക്കുന്നതും ടീമിനെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതും അവൻ വീട്ടിലിരുന്ന് കാണുമ്പോൾ അവൻ സന്തോഷിക്കും.”-കോഹ്‌ലി പറഞ്ഞു.
അതേസമയം ദിനേഷ് കാർത്തിക് തൻറെ സ്വപ്നം ഇന്ത്യൻ ടീം തിരിച്ചെത്തുക എന്നതാണെന്ന് പ്രതികരിച്ചു.
“എൻറെ മുഖ്യ ലക്ഷ്യം ഇന്ത്യക്കുവേണ്ടി കളിക്കുക എന്നതാണ്. വേൾഡ് കപ്പ് അടുത്തുണ്ടെന്ന് എനിക്കറിയാം.

images 2022 04 17T101907.816

ടീമിൻ്റെ ഭാഗമായി ഇന്ത്യയെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സഹായിക്കണം. ഒരുപാട് കാലമായി ഇന്ത്യ ഒരു ടൂർണമെൻറ് വിജയിച്ചട്ട്. അതുകൊണ്ടുതന്നെ അത് നേടുന്നതിന് ഇന്ത്യയെ സഹായിക്കാൻ അതിലൊരാൾ ആകണം എനിക്ക്.”- ദിനേഷ് കാർത്തിക് പറഞ്ഞു.

Scroll to Top